മഅ്ദനിയെ എത്രയും പെട്ടെന്നുതന്നെ ആശുപത്രിയിലാക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം

 


ന്യൂഡല്‍ഹി : ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയിലേക്ക് മാറ്റാന്‍  സുപ്രീംകോടതിയുടെ നിര്‍ദേശം. എത്രയും പെട്ടെന്നു തന്നെ മഅ്ദനിയെ  അഗര്‍വാള്‍ കണ്ണാശുപത്രിയില്‍ എത്തിച്ച്  ശസ്ത്രക്രിയ നടത്താനാവശ്യമായ എല്ലാ സംവിധാനങ്ങളും ഏര്‍പെടുത്തണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. കേസില്‍ കേരളത്തെ കക്ഷി ചേര്‍ക്കണമെന്ന് മഅ്ദനി  ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.

മഅ്ദനിയുടെ ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ച സുപ്രീംകോടതി കര്‍ണാടക സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച കോടതി വീണ്ടും ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍  നോട്ടീസിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

മഅ്ദനിക്ക് ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ കാലതാമസമെടുത്താല്‍ അടിയന്തര ചികിത്സ ആവശ്യമായിരിക്കുന്ന ഘട്ടത്തില്‍ അതിന് അനുവദിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ  കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇതേ തുടര്‍ന്നാണ് കോടതി എത്രയും പെട്ടെന്നുതന്നെ മഅ്ദനിക്ക് വേണ്ട ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പെടുത്തണമെന്ന് നിര്‍ദേശിച്ചത്.

അതേസമയം  ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ തനിക്ക് ജാമ്യം അനുവദിച്ചാല്‍ താന്‍ വിചാരണക്കെത്തുമെന്നുള്ള ഉറപ്പ് കേരള സര്‍ക്കാരില്‍ നിന്നും സുപ്രീംകോടതിക്ക് വാങ്ങാമെന്ന്  ചൂണ്ടിക്കാട്ടിയാണ് മഅ്ദനി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്.

എന്നാല്‍ ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്നുള്ള കോടതി നിലപാടിനെ തുടര്‍ന്നാണ് ഇതേ ആവശ്യം ഉന്നയിച്ച് മഅ്ദനി വീണ്ടും കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തത്. ജാമ്യം അനുവദിച്ചാല്‍ താന്‍ വിചാരണയ്ക്ക് ബാംഗ്ലൂരില്‍ എത്തില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ കരുതുന്നത് ശരിയല്ലെന്ന്  മഅ്ദനി വാദിച്ചു.

മഅ്ദനിയെ എത്രയും പെട്ടെന്നുതന്നെ ആശുപത്രിയിലാക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശംകേരള സര്‍ക്കാര്‍ നല്‍കുന്ന ബി കാറ്റഗറി സുരക്ഷ നല്‍കുന്നതുകൊണ്ട് കാവലായി തനിക്കൊപ്പം എപ്പോഴും പോലീസ് ഉണ്ടാകുമെന്നും അതുകൊണ്ട് തന്നെ താന്‍ ജാമ്യം നല്‍കിയാല്‍ കോടതിയില്‍ വിചാരണയ്ക്ക് എത്തില്ലെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും  സുപ്രീംകോടതിക്ക് കേരള സര്‍ക്കാരില്‍ നിന്ന് ഇക്കാര്യത്തില്‍ രേഖാമൂലം ഉറപ്പ് വാങ്ങാമെന്നും മഅ്ദനി പറഞ്ഞു.  ഉറപ്പ് പാലിക്കാന്‍ താന്‍ ബാധ്യസ്ഥനായിരിക്കുമെന്നും  മഅ്ദനി കോടതിയെ അറിയിച്ചു.

Also Read: 
ഉദുമയിലെ സംഘട്ടനം: 18 പേര്‍ക്ക് കേസ്

Keywords: Bail, Police, Protection, New Delhi, Abdul-Nasar-Madani, Treatment, Hospital, Supreme Court of India, Karnataka, Notice, Advocate, Bangalore, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia