ഖലീല്‍ കിസ്റ്റിക്ക് പാക്കിസ്ഥാന് സന്ദര്‍ശിക്കാന്‍ സുപ്രീം കോടതി അനുമതി
May 10, 2012, 14:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്ന 82കാരനായ പാക്കിസ്ഥാന് പൗരന് ഖലീല്‍ കിസ്റ്റിക്ക് പാക്കിസ്ഥാന് സന്ദര്‍ശിക്കാന്‍ സുപ്രീം കോടതി അനുമതി നല്കി.
പ്രതിയുടെ പ്രായം കണക്കിലെടുത്ത് മാനുഷീക മൂല്യത്തിന് മുന്‍ ഗണന നല്‍കിയാണ് ഖലീല്‍ കിസ്റ്റിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചത്. ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഖലീല്‍ കിസ്റ്റിക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്.
ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ആസ്ഥാനത്ത് 5 ലക്ഷം രൂപ അടയ്ക്കുകയും പാസ്പോര്‍ട്ട് കറാച്ചിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഏല്പിക്കുകയും വേണം. നവംബര്‍ ഒന്നിനുമുന്പായി ഇന്ത്യയില്‍ തിരിച്ചെത്താന്‍ ഖലീല്‍ കിസ്റ്റിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Keywords: New Delhi, National, Supreme Court of India, Pakistan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.