SBI Waives | എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ആശ്വാസം; മൊബൈല്‍ ഫോണില്‍ നിന്നുള്ള തുക കൈമാറ്റത്തിന് എസ്എംഎസ് നിരക്കുകള്‍ ഒഴിവാക്കി; ഫീചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗുണം ചെയ്യും
Sep 18, 2022, 15:31 IST
ന്യൂഡെല്‍ഹി: (www.kvartha.com) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ ഉപഭോക്താക്കള്‍ക്ക് ആശ്വാസ വാര്‍ത്ത. മൊബൈല്‍ ഫോണ്‍ എസ്എംഎസ് ഉപയോഗിച്ചുള്ള തുക കൈമാറ്റങ്ങളില്‍ എസ്എംഎസ് ചാര്‍ജുകള്‍ ഒഴിവാക്കി. യുഎസ്എസ്ഡി (USSD) സേവനങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് അധിക നിരക്കുകളൊന്നും കൂടാതെ എളുപ്പത്തില്‍ ഇടപാടുകള്‍ നടത്താമെന്ന് എസ്ബിഐ അറിയിച്ചു. സ്മാര്‍ട് ഫോണുകള്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്കും ഫീചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ഇന്റര്‍നെറ്റ് ഇല്ലാത്ത അവസരത്തിലുമൊക്കെ ഈ സേവനം പ്രയോജനകരമാണ്.
'മൊബൈല്‍ ഫണ്ട് ട്രാന്‍സ്ഫറുകളില്‍ ഇപ്പോള്‍ എസ്എംഎസ് ചാര്‍ജുകള്‍ ഒഴിവാക്കിയിരിക്കുന്നു. ഉപയോക്താക്കള്‍ക്ക് യാതൊരു അധിക നിരക്കുകളും കൂടാതെ സൗകര്യപ്രദമായി ഇടപാട് നടത്താം... *99# ഡയല്‍ ചെയ്ത് ബാങ്കിംഗ് സേവനങ്ങള്‍ തികച്ചും സൗജന്യമായി നേടൂ. പ്രത്യേകിച്ച് ഫീചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക്', എസ്ബിഐ ട്വീറ്റ് ചെയ്തു. പണം അയയ്ക്കുക, അകൗണ്ട് ബാലന്‍സ് അറിയുക, മിനി സ്റ്റേറ്റ്മെന്റ്, യുപിഐ പിന്‍ മാറ്റല്‍ എന്നിവ ഉള്‍പെടെയുള്ള സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അധിക ചിലവില്ലാതെ ലഭ്യമാകുമെന്ന് ബാങ്ക് അറിയിച്ചു.
USSD സാങ്കേതികവിദ്യ എന്താണെന്ന് അറിയുക?
ഒരു ഫീചര്‍ ഫോണിലേക്ക് GSM നെറ്റ്വര്‍ക് വഴി വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്ന സാങ്കേതിക പ്ലാറ്റ്ഫോമാണ് യുഎസ്എസ്ഡി. എസ്എംഎസ് സൗകര്യമുള്ള എല്ലാ മൊബൈല്‍ ഫോണുകളിലും ഇത് ലഭ്യമാണ്. യുഎസ്എസ്ഡി മൊബൈല്‍ ബാങ്കിംഗ് തുക ട്രാന്‍സ്ഫര്‍ ചെയ്യാനും അകൗണ്ട് ബാലന്‍സ് പരിശോധിക്കാനും ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ അറിയാനും ഉപയോഗിക്കാം.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെയും കുറഞ്ഞ ബാങ്കിംഗ് സൗകര്യങ്ങളുള്ളവരെയും ബാങ്കിങ് മേഖലയില്‍ ഉള്‍പെടുത്തുകയാണ് ഇത് ലക്ഷ്യമിടുന്നത്. ഫീചര്‍ ഫോണുകളുള്ള ഇന്‍ഡ്യയിലെ ഉപഭോക്താക്കള്‍ക്ക് എസ്ബിഐയുടെ തീരുമാനം ഗുണം ചെയ്യും.
< !- START disable copy paste -->

You Might Also Like:
Keywords: Latest-News, National, Top-Headlines, SBI, Bank, Banking, Message, Smart Phone, Funds, Transfer, SBI Waives Off SMS Charges On Mobile Fund Transfers; Check Details.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.