SBI | ഉപഭോക്താക്കൾക്ക് എസ്ബിഐയുടെ വമ്പൻ സമ്മാനം! ഇനി മുതൽ കാർഡില്ലാതെ ഏത് ബാങ്ക് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം; യോനോ ആപ്പും നവീകരിച്ചു; പുതിയ മാറ്റങ്ങളും എങ്ങനെ ഉപയോഗിക്കാമെന്നും അറിയാം
Jul 3, 2023, 10:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഇന്റർഓപ്പറബിൾ കാർഡ്‌ലെസ് ക്യാഷ് വിഡ്രോവൽ (ICCW) എന്ന പുതിയ സൗകര്യം ആരംഭിച്ചു. ഇത് പ്രകാരം എസ്ബിഐ ഉപഭോക്താക്കൾക്ക് കാർഡ് ഉപയോഗിക്കാതെ തന്നെ ഏത് ബാങ്കിന്റെയും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം. ഇതുവരെ എസ്ബിഐ എടിഎമ്മുകളിൽ മാത്രമാണ് കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം നൽകിയിരുന്നത്.
ഇതോടൊപ്പം എസ്ബിഐ ഡിജിറ്റൽ ബാങ്കിംഗ് ആപ്പായ 'യോനോ' (YONO) യ്ക്കും പുതിയ രൂപം നൽകി. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് എസ്ബിഐ യോനോ ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇനി ഏത് ബാങ്കിന്റെയും ഉപഭോക്താക്കൾക്ക് എസ്ബിഐയുടെ യോനോ ആപ്പിൽ നിന്ന് യുപിഐ ഇടപാടുകൾ നടത്താം.
ബാങ്കിന്റെ 68-ാമത് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ വരുത്തിയതെന്ന് എസ്ബിഐ അറിയിച്ചു. യോനോ ആപ്പിന്റെ പേര് 'യോന ഫോർ എവരി ഇന്ത്യൻ' ആയി മാറ്റിയിട്ടുണ്ട്. ഓരോ ഇന്ത്യക്കാരനെയും സാമ്പത്തിക സ്വാതന്ത്ര്യവും സൗകര്യവും നൽകി ശാക്തീകരിക്കുന്ന അത്യാധുനിക ഡിജിറ്റൽ ബാങ്കിംഗ് സൗകര്യങ്ങൾ നൽകാൻ എസ്ബിഐ പ്രതിജ്ഞാബദ്ധമാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ദിനേശ് ഖാര പ്രസ്താവനയിൽ പറഞ്ഞു.
എങ്ങനെ ഉപയോഗിക്കാം
എടിഎമ്മിൽ നിന്ന് കാർഡ് ഇല്ലാതെ പണം പിൻവലിക്കുന്നതിന്, ഉപഭോക്താക്കൾ ക്യൂആർ കോഡ് സൃഷ്ടിക്കേണ്ടതുണ്ട്. അതിനായി യോനോ ആപ്പ് തുറന്ന് 'Cash Withdrawal' വിഭാഗത്തിലേക്ക് പോകുക. അതിനുശേഷം പിൻവലിക്കുന്ന തുക എത്രയെന്ന് രേഖപ്പെടുത്തുക. തുടർന്ന് ആപ്പ് ഒരു ക്യുആർ കോഡ് സൃഷ്ടിക്കും. എടിഎമ്മിൽ ക്യുആർ കോഡ് സ്കാൻ ചെയ്യാം. യുപിഐ ഐഡിയും യുപിഐ പിൻ നമ്പറും നൽകാൻ എടിഎം ആവശ്യപ്പെടും. യുപിഐ പിൻ നൽകിയാൽ എടിഎമ്മിൽ നിന്ന് പണം ലഭിക്കും. ഉപഭോക്താക്കൾക്ക് എടിഎം കാർഡ് വിശദാംശങ്ങൾ പങ്കിടേണ്ടതില്ലാത്തതിനാൽ പണം പിൻവലിക്കാനുള്ള സുരക്ഷിതമായ മാർഗം കൂടിയാണിത്.
Keywords: News, National, New Delhi, SBI, YONO app, UPI, Lifestyle, ATM Card, SBI unveils fully revamped YONO app with UPI features and cash withdrawal facility.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.