SBI PO Recruitment | ഉദ്യോഗാര്‍ഥികള്‍ക്ക് വന്‍ അവസരം; എസ്ബിഐയില്‍ പ്രൊബേഷനറി ഓഫീസറാവാം; അടിസ്ഥാന ശമ്പളം 41,000 രൂപ; അപേക്ഷാ നടപടികള്‍ ആരംഭിച്ചു; യോഗ്യതയും മറ്റ് വിവരങ്ങളും അറിയാം
Sep 22, 2022, 18:59 IST
ന്യൂഡെല്‍ഹി: (www.kvartha.com) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ (SBI) പ്രൊബേഷണറി ഓഫീസര്‍ നിയമനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വ്യാഴാഴ്ച മുതല്‍ റിക്രൂട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് (SBI PO Recruitment) അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് sbi(dot)co(dot)in വഴി അപേക്ഷിക്കാം.
ഒഴിവുകളുടെ എണ്ണം:
എസ്ബിഐ പിഒ ഒഴിവുകളുടെ എണ്ണം 1673 ആണ്.
അവസാന തീയതി:
ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 12 ആണ്. ഉദ്യോഗാര്‍ഥികള്‍ക്ക് 2022 ഡിസംബര്‍ ആദ്യം അല്ലെങ്കില്‍ രണ്ടാം വാരത്തില്‍ PO പ്രിലിമിനറി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. പ്രിലിമിനറി പരീക്ഷ ഡിസംബര്‍ മൂന്നാംവാരം നടക്കും. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ഫലം പുറത്തുവന്നേക്കും. വിജയിക്കുന്നവരുടെ പ്രധാന പരീക്ഷ 2023 ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും.
യോഗ്യത:
ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്ന് ബിരുദം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഉപാധികളോടെ അപേക്ഷിക്കാം. അഭിമുഖത്തിന് വിളിക്കുകയാണെങ്കില്‍, ബിരുദം നേടിയതിന്റെ തെളിവ് 2022 ഡിസംബര്‍ 31-നോ അതിനുമുമ്പോ സമര്‍പിക്കണം. പ്രായപരിധി 21 നും 30 നും ഇടയില്‍ ആയിരിക്കണം.
ശമ്പളം:
എസ്ബിഐ പിഒയുടെ അടിസ്ഥാന ശമ്പളം 41,960 രൂപയാണ്.
തെരഞ്ഞെടുപ്പ്:
ഉദ്യോഗാര്‍ഥികള്‍ പ്രത്യേക തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്. പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്നിവ ഇതില്‍ ഉള്‍പെടുന്നു. അറിയിപ്പിനെക്കുറിച്ച് കൂടുതലറിയാന്‍ https://www(dot)sbi(dot)co(dot)in/web/careers എന്നതില്‍ ക്ലിക് ചെയ്യുക.
അപേക്ഷിക്കേണ്ടവിധം:
1. ഔദ്യോഗിക വെബ്‌സൈറ്റില്‍ 'RECRUITMENT OF PROBATIONARY OFFICERS' ക്ലിക് ചെയ്യുക.
2. എസ്ബിഐ 2022 രജിസ്‌ട്രേഷന്‍ വിന്‍ഡോ കാണാംടും. അവിടെ രജിസ്‌ട്രേഷന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിനൊപ്പം രേഖകളും സമര്‍പിക്കണം. അതിനുശേഷം അപേക്ഷാ ഫീസ് അടച്ച് ഫോം സമര്‍പിക്കുക.
< !- START disable copy paste -->

You Might Also Like:
Keywords: Latest-News, National, Top-Headlines, SBI, Bank, Banking, Recruitment, Job, SBI to recruit 1673 Probationary Officers (PO): Eligibility and other details.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.