Jobs | സന്തോഷവാർത്ത: എസ്ബിഐ 12,000 പേരെ നിയമിക്കും; ബാങ്ക് ജോലിക്ക് മികച്ച അവസരം
May 10, 2024, 11:05 IST
ന്യൂഡെൽഹി: (KVARTHA) രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) 12,000 ത്തോളം ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു. ഈ ജീവനക്കാർക്ക് ഐ ടി ഉൾപെടെ വിവിധ വിഭാഗങ്ങളിൽ പരിശീലനവും നൽകും. ബാങ്ക് ചെയർമാൻ ദിനേശ് ഖരയാണ് ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങൾ നൽകിയത്. പുതുതായി നിയമിതരായ ജീവനക്കാർക്ക് ബാങ്കിംഗിൽ മാത്രമായിരിക്കും ആദ്യഘട്ടത്തിൽ ജോലി.
ഇവരിൽ ചിലരെ പിന്നീട് ഐടിയിലേക്കും മറ്റ് വിഭാഗങ്ങളിലേക്കും മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. 2023 സാമ്പത്തിക വർഷത്തിൽ 2,35,858 ആയിരുന്നു എസ്ബിഐയുടെ ആകെ ജീവനക്കാരുടെ എണ്ണം. എന്നാൽ 2024 സാമ്പത്തിക വർഷത്തിൽ ഇത് 2,35,858 ആയി കുറഞ്ഞു. പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് സാങ്കേതിക വൈദഗ്ധ്യം ബാങ്ക് പ്രത്യേകം പരിഗണിക്കുന്നുണ്ടെന്ന് ബാങ്ക് ചെയർമാൻ പറഞ്ഞു.
2024 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ അറ്റാദായം 24 ശതമാനം വർധിച്ച് 20,698 കോടി രൂപയിലെത്തി. മുൻവർഷം ഇത് 16,695 കോടി രൂപയായിരുന്നു. 2024 മാർച്ച് 31 ന് അവസാനിച്ച പാദത്തിലെ അറ്റ പലിശ വരുമാനം (NII) മുൻവർഷത്തെ 40,393 കോടി രൂപയിൽ നിന്ന് 41,655 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ വർഷം 1.06 ലക്ഷം കോടി രൂപയായിരുന്ന കമ്പനിയുടെ വരുമാനം നാലാം പാദത്തിൽ 1.28 ലക്ഷം കോടി രൂപയായി ഉയർന്നു.
Keywords: News, National, New Delhi, Job, Career, Lifestyle, SBI, Recruitment, Employee, Bank, IT, SBI to Hire 12,000 Employees.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.