SBI SO | ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം; എസ്ബിഐ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) എസ്ബിഐ ഔദ്യോഗിക വെബ്‌സൈറ്റില്‍ 217 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ പ്രക്രിയ, പ്രായപരിധി, യോഗ്യത, മറ്റ് വിശദാംശങ്ങള്‍ പരിശോധിക്കാം. അസിസ്റ്റന്റ് മാനേജര്‍, മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍ തുടങ്ങി 217 വിവിധ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്കാണ് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചത്. താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ തസ്തികകളിലേക്ക് മെയ് 19-നോ അതിന് മുമ്പോ അപേക്ഷിക്കാം. 2023 ജൂണ്‍ മാസത്തില്‍ ബാങ്ക് എഴുത്തുപരീക്ഷ നടത്തും.
         
SBI SO | ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം; എസ്ബിഐ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായറിയാം

(കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങ്) എന്നിവയില്‍ ബിഇ/ബിടെക് ഉള്‍പ്പെടെ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ പരീക്ഷാ തീയതിക്ക് 10 ദിവസം മുമ്പ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

ഒഴിവുകളുടെ വിശദാംശങ്ങള്‍

ആകെ പോസ്റ്റുകള്‍ 217
(ജനറല്‍- 154
ഒബിസി- 34
എസ്സി- 16
എസ്ടി - 5)

യോഗ്യത

അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കംപ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ സോഫ്റ്റ്വെയര്‍ എന്‍ജിനീയറിംഗ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളില്‍ ബിഇ/ബിടെക് അല്ലെങ്കില്‍ പ്രസക്തമായ വിഷയത്തില്‍ തത്തുല്യ ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്‌സിറ്റി/ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ഇലക്ട്രോണിക് & കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ് എന്നിവയില്‍ MCA/ MTech/ MSc ഉണ്ടായിരിക്കണം.

ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുടെ പാറ്റേണ്‍:

അപേക്ഷാ ഫീസ്:

ജനറല്‍/ഒബിസി/ഇഡബ്ല്യുഎസ് എന്നീ വിഭാഗങ്ങള്‍ക്ക് രൂപ. 750/-
എസ്സി/എസ്ടി/പിഡബ്‌ള്യുഡി എന്നീ വിഭങ്ങള്‍ക്ക് ഫീസില്ല.

എങ്ങനെ അപേക്ഷിക്കാം:

https://www(dot)sbi(dot)co(dot)in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം.

Keywords: India News, Malayalam News, Jobs News, National News, SBI SO Recruitment 2023, SBI SO Recruitment 2023 Out: Apply Online for 217 SO posts, Check Eligibility, Salary and more.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia