Rules of transaction | 'എസ്ബിഐ അകൗണ്ടിലെ അധിക ഇടപാടിന് തുക'; ബാങ്ക് നിയമങ്ങൾ മാറ്റിയോ? വൈറലായ സന്ദേശത്തിന്റെ യാഥാർഥ്യം അറിയാം
Aug 19, 2022, 17:52 IST
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ (SBI) യുടെ ഇടപാടുമായി ബന്ധപ്പെട്ട ഒരു സന്ദേശം അടുത്തിടെ വൈറലായി. സേവിംഗ്‌സ് അകൗണ്ടിൽ പ്രതിവർഷം 40 ഇടപാടുകൾ നടത്താമെന്നും 40-ലധികം ഇടപാടുകൾക്ക്, ഓരോ ഇടപാടിനും 57.5 രൂപ കുറയ്ക്കുമെന്നുമാണ് ഈ സന്ദേശത്തിൽ അവകാശപ്പെടുന്നത്. മറ്റൊരു സന്ദേശത്തിൽ, എടിഎമിൽ നിന്ന് നാല് തവണയിൽ കൂടുതൽ പണം പിൻവലിച്ചാൽ ആകെ 173 രൂപ കുറയ്ക്കുമെന്നും പറയുന്നു. യഥാർഥത്തിൽ ഇങ്ങനെയൊരു അറിയിപ്പ് എസ്ബിഐ പുറപ്പെടുവിച്ചിട്ടുണ്ടോ?.
പിഐബി യാഥാര്‍ഥ്യം വ്യക്തമാക്കി
കേന്ദ്രസര്‍കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (PIB) ഈ വൈറല്‍ സന്ദേശം വസ്തുതാപരമായി പരിശോധിച്ചു. ഇത്തരമൊരു നിയമം ബാങ്ക് ഉണ്ടാക്കിയിട്ടില്ലെന്നും സന്ദേശത്തിലെ അവകാശവാദങ്ങളെല്ലാം വ്യാജമാണെന്നും പിഐബി അറിയിച്ചു. ഇടപാട് നിയമങ്ങളിൽ ബാങ്ക് മാറ്റം വരുത്തിയിട്ടില്ലെന്ന് പിഐബി ട്വീറ്റ് ചെയ്തു.
എല്ലാ മാസവും അഞ്ച് ഇടപാടുകൾ സൗജന്യം
നിങ്ങളുടെ ബാങ്കിന്റെ എടിഎമിൽ നിന്ന് എല്ലാ മാസവും അഞ്ച് സൗജന്യ ഇടപാടുകൾ നടത്താമെന്ന് പിഐബി ഫാക്ട് ചെക് അടുത്തിടെ പറഞ്ഞിരുന്നു. ഇതിനുശേഷം, ഇടപാടിനോ ഏതെങ്കിലും നികുതിക്കോ വേണ്ടി പരമാവധി 21 രൂപ പ്രത്യേകം നൽകേണ്ടിവരും.
എന്താണ് പിഐബി ഫാക്ട് ചെക്?
സോഷ്യൽ മീഡിയയുടെ കാലഘട്ടത്തിൽ, പലപ്പോഴും തെറ്റായ വാർത്തകൾ വൈറലാകാൻ തുടങ്ങുന്നു. സോഷ്യൽ മീഡിയ അകൗണ്ടിൽ വന്ന എന്തെങ്കിലും വാർത്തകൾ നിങ്ങൾ സംശയിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് PIB വഴി വസ്തുതാ പരിശോധന നടത്താം. ഇതിനായി https://factcheck(dot)pib(dot)gov(dot)in/ എന്ന ഔദ്യോഗിക ലിങ്ക് സന്ദർശിക്കണം. ഇതുകൂടാതെ, 8799711259 എന്ന വാട്സ്ആപ് നമ്പറിലോ pibfactcheck(at)gmail(dot)com എന്ന ഇമെയിലിലോ വിവരങ്ങൾ അയയ്ക്കാം.
Keywords: SBI rules of transaction changed? know the reality, National,newdelhi,SBI,News,Top-Headlines,Latest-News,Central Government,Social Media,Website.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

