WhatsApp For Banking Service | എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്: ബാങ്കിംഗ് സേവനങ്ങള്‍ക്കായി ഉടന്‍ വാട്‌സ്ആപ് ഉപയോഗിക്കാം! വിശദാംശങ്ങള്‍ ഇങ്ങനെ
Jul 2, 2022, 20:55 IST
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ (SBI) ഉപഭോക്താക്കള്‍ക്ക് താമസിയാതെ വാട്‌സ്ആപ് വഴി ബാങ്കിംഗ് സേവനങ്ങള്‍ അനുവദിക്കുമെന്ന് ചെയര്‍മാന്‍ ദിനേഷ് കല്‍റ അറിയിച്ചു. വെര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ബാങ്കും അകൗണ്ട് ഉടമകളും തമ്മിലുള്ള ആശയവിനിമയത്തിനായി ഉടനെ ഒരു ആപ്ലികേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ് (എപിഐ) ആരംഭിക്കും.
ധനകാര്യ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ ലഭിക്കാനും പങ്കുവയ്ക്കാനും അനുവദിക്കുന്ന അഗ്രഗേറ്റര്‍മാരെയും കോര്‍പറേറ്റ് ക്ലയന്റുകളെയും എപിഐ ഒരുമിച്ച് കൊണ്ടുവരും. ഉപഭോക്താക്കളും സെര്‍വറുകളും തമ്മില്‍ തടസമില്ലാതെ ബന്ധം പുലര്‍ത്താനും ഇത് സഹായിക്കും. വിവരങ്ങള്‍ സെര്‍വറുകളില്‍ സുരക്ഷിതമായിരിക്കും.
എസ്ബിഐ വാട്‌സ്ആപ് സേവനത്തിലൂടെ ഏതൊക്കെ സേവനങ്ങള്‍ നല്‍കുമെന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചെയര്‍മാന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍, എസ്ബിഐ കാര്‍ഡ് വാട്‌സ്ആപ് കണക്ട് എന്ന ആപ്ലികേഷനിലൂടെ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് വാടസ്ആപ് അധിഷ്ഠിത സേവനം ബാങ്ക് നല്‍കുന്നു. അവര്‍ക്ക് അവരുടെ അകൗണ്ടിലെ ബാലന്‍സ്, റിവാര്‍ഡ് പോയിന്റുകള്‍, കാര്‍ഡ് പേയ്‌മെന്റുകള്‍ എന്നിവയും മറ്റും വാട്‌സ്ആപ് വഴി പരിശോധിക്കാം.
എസ്ബിഐ കാര്‍ഡ് വാട്‌സ്ആപ് കണക്ഷനായി എങ്ങനെ സൈന്‍ അപ് ചെയ്യാം?
വാട്‌സ് ആപില്‍ 'OPTIN' എന്ന് ടൈപ് ചെയ്ത് 9004022022 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക. കൂടാതെ, നിങ്ങള്‍ക്ക് 08080945040 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ നല്‍കാം.നിങ്ങളുടെ ബാങ്കിലെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്നാണ് മെസേജും ചെയ്യേണ്ടത്.
വാട്‌സ് ആപ് വഴി ബാങ്കിംഗ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി ബാങ്കുകളുണ്ട്. അവ ഇവയാണ്.
എച് ഡി എഫ് സി ബാങ്ക്
യെസ് ബാങ്ക്
ഐസിഐസിഐ ബാങ്ക്
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
ബാങ്ക് ഓഫ് മഹാരാഷ്ട്ര
ആക്സിസ് ബാങ്ക്
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്.
< !- START disable copy paste -->

Keywords: Latest-News, National, Top-Headlines, SBI, Bank, Banking, Alerts, Whatsapp, Online, Application, Yes Bank, SBI Customers Alert!, WhatsApp Banking Service, SBI Customers Alert! Use WhatsApp For Banking Services Soon; Details Here.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.