Jobs | ഉദ്യോഗാർഥികൾക്ക് വൻ അവസരം: എസ്ബിഐയിൽ അപ്രന്റിസ് ആകാം; 6160 ഒഴിവുകൾ; വിശദമായി അറിയാം
Sep 1, 2023, 10:27 IST
ന്യൂഡെൽഹി: (www.kvartha.com) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അപ്രന്റിസ് തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. വെള്ളിയാഴ്ച (സെപ്റ്റംബർ ഒന്ന്) മുതൽ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് കീഴിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 6160 തസ്തികകൾ നികത്തും. ഉദ്യോഗാർഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി തസ്തികകളിലേക്ക് അപേക്ഷിക്കാം. ഒരു സംസ്ഥാനത്ത് മാത്രമേ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ കഴിയൂ. കൂടുതൽ അനുബന്ധ വിവരങ്ങൾക്ക് എസ്ബിഐയുടെ ഔദ്യോഗിക സൈറ്റ് സന്ദർശിക്കാവുന്നതാണ്. പരസ്യ നമ്പർ: CRPD/APPR/2023-24/17 എന്നതിന് കീഴിലാണ് വിജ്ഞാപനം.
പ്രധാനപ്പെട്ട തീയതികൾ
അപേക്ഷ ആരംഭം: സെപ്റ്റംബർ 1
അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 21
എഴുത്ത് പരീക്ഷ: ഒക്ടോബർ/നവംബർ
വിദ്യാഭ്യാസ യോഗ്യത
അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ അംഗീകൃത യൂണിവേഴ്സിറ്റി / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടിയിരിക്കണം
പ്രായപരിധി
അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 20 വയസാണ്, 2023 ഓഗസ്റ്റ് ഒന്ന് പ്രകാരം പരമാവധി പ്രായം 28 വയസാണ്. ഇതിനർത്ഥം ഉദ്യോഗാർത്ഥികൾ 1995 ഓഗസ്റ്റ് രണ്ടിനും 2003 ഓഗസ്റ്റ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. എന്നിരുന്നാലും സംവരണ വിഭാഗങ്ങൾക്ക് ഇളവ് ലഭ്യമാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയ
ഓൺലൈൻ എഴുത്തുപരീക്ഷയും പ്രാദേശിക ഭാഷാ പരീക്ഷയും ഉൾപ്പെടുന്നതായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയിൽ 100 ചോദ്യങ്ങളുണ്ടാകും, പരമാവധി മാർക്ക് 100 ആണ്. പരീക്ഷാ ദൈർഘ്യം 60 മിനിറ്റാണ്. ജനറൽ ഇംഗ്ലീഷ് പരീക്ഷയ്ക്ക് ഒഴികെ 13 പ്രാദേശിക ഭാഷകളിൽ എഴുത്ത് പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ സജ്ജീകരിക്കും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾക്ക് പുറമെ, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളിൽ ചോദ്യപേപ്പർ ലഭ്യമാകും.
അപേക്ഷാ ഫീസ്
ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗം അപേക്ഷാ ഫീസ് 300 രൂപയാണ്. എസ് സി /എസ് ടി / പി ഡബ്ല്യു ബി ഡി വിഭാഗം ഉദ്യോഗാർത്ഥികളെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എങ്ങനെ അപേക്ഷിക്കാം
ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് https://sbi(dot)co(dot)in/ എന്നതിലേക്ക് പോകുക.
ഘട്ടം 2: Recruitment അല്ലെങ്കിൽ Careers വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: Apprentice Recruitment 2023 തിരഞ്ഞെടുക്കുക.
ഘട്ടം 4: ആവശ്യമായ വിശദാംശങ്ങൾ ഓൺലൈൻ അപേക്ഷാ ഫോമിൽ പൂരിപ്പിക്കുക. നിർദ്ദിഷ്ട ഫോർമാറ്റ് അനുസരിച്ച് ആവശ്യമായ രേഖകൾ, ഫോട്ടോ, ഒപ്പ് എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്ലോഡ് ചെയ്യുക.
SBI Jobs, Recruitment, Jobs, Apprentice, Notification, Posts, Career, Application, SBI Apprentice Recruitment 2023: Notification for 6160 posts.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.