Satta King Arif | അനധികൃത സ്വത്ത് സമ്പാദ്യം: സട രാജാവ് ആരിഫിന്റെ 4.5 കോടി രൂപ വിലമതിക്കുന്ന സ്വത്ത് ആഗ്ര ഭരണകൂടം കണ്ടുകെട്ടി

 


ADVERTISEMENT

മണ്ടോള: (www.kvartha.com) സട(satta king) രാജാവ് ആരിഫിന്റെ 4.5 കോടി രൂപ വിലമതിക്കുന്ന സ്വത്ത് ആഗ്ര ഭരണകൂടം കണ്ടുകെട്ടി. ആഗ്ര മണ്ടോളയിലെ തില അജ് മേരി ഖാന്‍ നിവാസിയായ ആരിഫ് എന്ന ഗുഡ്ഡുവാണ് അനധികൃത സട ബിസിനസിലൂടെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 4.5 കോടിയുടെ സ്വത്ത് സമ്പാദിച്ചത്. ശനിയാഴ്ചയാണ് ഇയാളുടെ മുഴുവന്‍ സ്വത്തുക്കളും ആഗ്ര ഭരണകൂടം കണ്ടുകെട്ടിയത്.
Aster mims 04/11/2022

Satta King Arif  | അനധികൃത സ്വത്ത് സമ്പാദ്യം: സട രാജാവ് ആരിഫിന്റെ 4.5 കോടി രൂപ വിലമതിക്കുന്ന സ്വത്ത് ആഗ്ര ഭരണകൂടം കണ്ടുകെട്ടി

സംഭവത്തെ കുറിച്ച് സീനിയര്‍ പൊലീസ് സൂപ്രണ്ട് സുധീര്‍ കുമാര്‍ സിംഗ് പറയുന്നത്:

ഗുഡ്ഡുവിനെതിരെ ആഗ്രയിലെ പല പൊലീസ് സ്റ്റേഷനുകളിലായി 27 കേസുകള്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ഇയാള്‍ ജാമ്യത്തിലാണ്. എന്നാല്‍ ഇയാളുടെ ശൃംഖല വളരെ വലുതായതിനാല്‍ ജയിലില്‍ നിന്ന് തന്നെ ഇയാള്‍ അനധികൃത സട ബിസിനസ് നടത്തി വരികയായിരുന്നു.

1999ലാണ് ആരിഫിനെതിരെ ആദ്യ കേസ് രെജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഗുണ്ടാ ആക്ട് പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നിരുന്നാലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇയാള്‍ നിര്‍ത്തിയില്ല. 2020ല്‍ ആരിഫിനെതിരെ ഗാങ്സ്റ്റര്‍ ആക്ടിനും കേസെടുത്തിരുന്നു. ഭാര്യ സാനിയയുടെ പേരിലും നിരവധി സ്ഥാവര സ്വത്തുക്കള്‍ ഇയാള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്.

ആഗ്ര പൊലീസ് അഡ്മിനിസ്ട്രേഷന്‍ ഗാങ്സ്റ്റര്‍ ആക്ട് പ്രകാരമാണ് ഇയാളുടെ സ്വത്ത് കണ്ടുകെട്ടിയത്. പൊലീസ് സൂപ്രണ്ട് (സിറ്റി) വികാസ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തില അജ്‌മേരിയിലെത്തി എല്ലാ സ്ഥാവര ജംഗമ വസ്തുക്കളും സീല്‍ ചെയ്തു. പല വീടുകളിലും ഇയാള്‍ക്ക് വാടകക്കാരുണ്ടായിരുന്നു. പൊലീസ് സേന എല്ലാ വാടകക്കാരേയും ഒഴിപ്പിച്ചു.

1999 മുതല്‍ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടന്ന ആരിഫിനെതിരെ 27 കേസുകള്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് ഉച്ചഭാഷിണിയിലൂടെ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരം ആരിഫിന്റെ അഞ്ച് വീടുകള്‍, ഒരു പ്ലോട്, രണ്ട് ബാങ്ക് അകൗണ്ടുകളും രണ്ട് വാഹനങ്ങളും അറ്റാച് ചെയ്തിട്ടുണ്ട്, അവയുടെ ആകെ മൂല്യം ഏകദേശം 4.5 കോടി രൂപ. അനധികൃതമായി പണം സമ്പാദിക്കുകയും പൂഴ്ത്തിവെക്കുകയും ചെയ്യുന്നവര്‍ക്കെതിരെയും സമാനമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇതുവരെ, ആഗ്രയില്‍ 13 വന്‍കിട സാമ്പത്തിക കുറ്റവാളികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്, അതിന്റെ മൊത്തം മൂല്യം ഏകദേശം 50 കോടി രൂപയാണ്. ഇവരില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് വിഷ്ണു പ്രകാശ് റാവതിനാണ്. അദ്ദേഹത്തിന് ഏകദേശം 24.51 കോടി രൂപയുടെ ആസ്തിയുണ്ട്. ഇതിനുപുറമെ രാജേന്ദ്രകുമാറിന്റെ 6.80 കോടിയുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.

അമിത് മിതല്‍, കിഷാല്‍ അഗര്‍വാള്‍, ചന്ദ്രകാന്ത് ഗുപ്ത, രാകേഷ് കുമാര്‍, സൂര്യകാന്ത് ഗുപ്ത, അനില്‍ ദ്വാരക, സജീവ് കുമാര്‍, ഭാവ് സിംഗ്, ശിവറാം, ഹെത്രം എന്നിവരില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.

Keywords: Property of satta king Arif worth Rs 4.5 crore seized by Agra administration, Agra, News, Police, Bail, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia