SWISS-TOWER 24/07/2023

സരിത മെഡല്‍ സ്വീകരിക്കാത്തത് മോശമായിപ്പോയെന്ന് മേരികോം

 


ഡെല്‍ഹി : (www.kvartha.com 04.10.2014)ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ്ങില്‍ 57 കിലോ വിഭാഗത്തില്‍ തന്നെ തഴഞ്ഞ് കൊറിയന്‍ താരത്തിന് വെള്ളിമെഡല്‍ നല്‍കിയതില്‍ പ്രതിഷേധിച്ച് മെഡല്‍ സ്വീകരിക്കാതിരുന്ന സരിതയുടെ സമീപനം മോശമായിപ്പോയെന്ന് ബോക്‌സിങ് താരം മേരി കോം. മെഡല്‍ദാന ചടങ്ങില്‍ വെച്ച് സരിത ഒരിക്കലും അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു.

മെഡല്‍ സ്വീകരിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കാമായിരുന്നു. അതിനുപകരം ചടങ്ങില്‍ പങ്കെടുത്ത് നാടകീയമായ സംഭവ വികാസങ്ങള്‍ സൃഷ്ടിച്ചത് മോശമായിപ്പോയെന്നും മേരികോം പ്രതികരിച്ചു. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മേരികോം സരിതയ്‌ക്കെതിരെ പ്രസ്താവന നടത്തിയത്.

സരിതയുടെ പെരുമാറ്റത്തില്‍ മാപ്പ് ചോദിക്കുന്നുവെന്നും  സരിതയുടെ എതിരാളിയായിരുന്ന ദക്ഷിണ കൊറിയന്‍ താരം ജിന പാര്‍ക്കിന് സംഭവത്തില്‍ പങ്കില്ലെന്നും പറഞ്ഞ മേരികോം സരിതയ്ക്ക് ഇപ്പോള്‍ കുറ്റബോധമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

സരിത മെഡല്‍ സ്വീകരിക്കാത്തത് മോശമായിപ്പോയെന്ന് മേരികോം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ചെങ്കള നാലാം മൈലില്‍ ദേശീയപാതയില്‍ പാതാള കുഴി; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Keywords:  Sarita Devi should have skipped Asian Games medals ceremony, she behaved badly: Mary Kom,  New Delhi, Korea, Award, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia