Sarath Babu | 3 ദിവസമായി വെന്റിലേറ്ററില്‍; പ്രമുഖ ചലച്ചിത്ര താരം ശരത് ബാബു ഗുരുതരാവസ്ഥയിലെന്ന് റിപോര്‍ട്

 


ഹൈദരാബാദ്: (www.kvartha.com) ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രമുഖ തെലുങ്ക് ചലച്ചിത്ര താരം ശരത് ബാബു ഗുരുതരാവസ്ഥയിലെന്ന് റിപോര്‍ട്. 71കാരനായ താരം മൂന്നു ദിവസമായി ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. വൃക്ക, ശ്വാസകോശം, കരള്‍ തുടങ്ങിയ അവയവങ്ങളില്‍ അണുബാധയുണ്ടായതിനാല്‍ ഇവയുടെ പ്രവര്‍ത്തനം തകരാറിലായതായാണ് വിവരം. 

അണുബാധയെ തുടര്‍ന്ന് ആരോഗ്യാവസ്ഥ വഷളായ ശരത് ബാബുവിനെ ഏപ്രില്‍ 20നാണ് ബെംഗ്‌ളൂറില്‍ നിന്ന് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയില്‍ ഇത് രണ്ടാം തവണയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Sarath Babu | 3 ദിവസമായി വെന്റിലേറ്ററില്‍; പ്രമുഖ ചലച്ചിത്ര താരം ശരത് ബാബു ഗുരുതരാവസ്ഥയിലെന്ന് റിപോര്‍ട്


ശരപഞ്ചരം, ധന്യ, ഡെയ്‌സി എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ അദ്ദേഹം വിവിധ ഭാഷകളിലായി 200ല്‍ അധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 1973ല്‍ സിനിമയിലെത്തിയ അദ്ദേഹം തെലുങ്കിന് പുറമേ മലയാളം, കന്നട, തമിഴ്, ഹിന്ദി ഭാഷകളിലെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 

Keywords:  News, National, National-News, Health-News, Actor, Health, Hospital, Treatment, Sarath Babu health condition today news: Veteran actor critical with multi-organ damage.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia