Sania Mirza | 'നിങ്ങള്‍ നിങ്ങളായി തുടരുക; മാറാന്‍ ശ്രമിക്കരുത്'; പുതുതായി വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് സാനിയ നല്‍കിയ ഉപദേശം വൈറല്‍

 


മുംബൈ: (KVARTHA) ടെനിസ് താരം സാനിയ മിര്‍സയും പാക് ക്രികറ്റ് താരം ശുഐബ് മാലികും തമ്മില്‍ വേര്‍പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ നിറ്ഞ്ഞുനിന്നു. ഇരുവരും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നും വിവാഹ മോചനത്തിന്റെ വക്കിലാണെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഇരുവരും അത് നിഷേധിച്ചിരുന്നു.

Sania Mirza | 'നിങ്ങള്‍ നിങ്ങളായി തുടരുക; മാറാന്‍ ശ്രമിക്കരുത്'; പുതുതായി വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് സാനിയ നല്‍കിയ ഉപദേശം വൈറല്‍
ഗോസിപ്പാണെന്ന് കരുതി ആളുകള്‍ വിഷയം ഗൗനിക്കാതിരുന്നു. അതിനിടെയാണ് ജനുവരി 20ന് താന്‍ വീണ്ടും വിവാഹിതനായെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ച് ശുഐബ് മാലിക് രംഗത്തെത്തിയത്. വിവാഹ ചിത്രങ്ങളും പങ്കുവച്ചു. ഇതിന് പിന്നാലെയാണ്, സാനിയയും മാലിക്കും മാസങ്ങള്‍ക്ക് മുമ്പേ വിവാഹമോചിതരായിട്ടുണ്ടെന്ന കാര്യം വെളിപ്പെടുത്തി കുടുംബം രംഗത്തെത്തിയത്. സാനിയയും മാലിക്കും മാസങ്ങള്‍ക്ക് മുമ്പേ വിവാഹമോചിതരായെന്നും മാലിക്കിന്റെ പുതിയ വിവാഹത്തിന് സാനിയ ആശംസ നേര്‍ന്നുവെന്നും കുടുംബം തന്നെയാണ് വെളിപ്പെടുത്തിയത്.

മാലിക്കിന്റെ മൂന്നാം വിവാഹമാണ് ഇത്. പാക് നടി സന ജാവേദിനെയാണ് മാലിക് വിവാഹം കഴിച്ചിരിക്കുന്നത്. സനയുടെ രണ്ടാം വിവാഹമാണിത്. നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹിതയായ സന ഈ അടുത്താണ് വിവാഹമോചിതയായത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

വിവാഹമോചനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്നെല്ലാം അകന്നു നില്‍ക്കുകയാണ് സാനിയ. സമൂഹമാധ്യമങ്ങളില്‍ സജീവമാണെങ്കിലും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും സാനിയ പങ്കുവെക്കാറില്ല. ഇപ്പോള്‍ സാനിയ മിര്‍സയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കയാണ്.

പുതുതായി വിവാഹിതരായ പെണ്‍കുട്ടികളോടുള്ള സാനിയയുടെ ഉപദേശമാണ് പ്രചരിക്കുന്നത്. കണ്ടന്റ് ക്രിയേറ്റര്‍ അങ്കിത സഹിഗാളുമായുള്ള അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണിത്. എന്ത് ഉപദേശമാണ് വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് കൊടുക്കാനുള്ളത് എന്നുള്ള അങ്കിതയുടെ ചോദ്യത്തിന്, 'നിങ്ങള്‍ നിങ്ങളായി തുടരുക, മാറാന്‍ ശ്രമിക്കരുത്, കാരണം നിങ്ങള്‍ സ്‌നേഹിക്കപ്പെട്ടത് നിങ്ങളായതുകൊണ്ടാണ്' എന്നുള്ള മറുപടിയായിരുന്നു സാനിയ നല്‍കിയത്.

വിവാഹമോചനത്തിന്റെ പശ്ചാത്തലത്തിലാണ് സാനിയയുടെ മറുപടി വൈറലായത്. ജീവിതത്തിലെ പ്രയാസമേറിയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സാനിയക്ക് നിരവധി പേരാണ് പിന്തുണ നല്‍കുന്നത്. 2010ലാണ് സാനിയയും ശുഐബ് മാലിക്കും വിവാഹിതരായത്. മാലിക്കിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞുണ്ട്. ഇന്‍ഡ്യക്കാരിയായ അയേശ സിദ്ദീഖിയായിരുന്നു ശുഐബിന്റെ ആദ്യ ഭാര്യ.


Keywords:  Sania Mirza’s advice to newly-married girls, ‘Jaisi ho waisi…’, Mumbai, News, Sania Mirza, Social Media, Tennis Player, Divorce, Interview, Advise, Video, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia