Red Sandalwood Seized | ആംബുലന്‍സിലും മിനി വാനിലുമായി കടത്തിയ ഒരു കോടിയിലേറെ വിലമതിക്കുന്ന രക്തചന്ദനത്തടികള്‍ പിടികൂടി; 15 അന്തര്‍സംസ്ഥാന കള്ളക്കടത്തുകാര്‍ അറസ്റ്റില്‍

 


ADVERTISEMENT

അമരാവതി: (www.kvartha.com) ആംബുലന്‍സിലും മിനി വാനിലുമായി കടത്തിയ രക്തചന്ദനത്തടികള്‍ പൊലീസ് പിടികൂടി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ റൂറല്‍ പൊലീസാണ് ഒരു കോടിയിലേറെ വിലമതിക്കുന്ന 71 ചന്ദനത്തടികള്‍ പിടികൂടിയത്. സംഭവത്തില്‍ 15 അന്തര്‍സംസ്ഥാന കള്ളക്കടത്തുകാരെയും പൊലീസ് അറസ്റ്റ് ചെയ്തു.

 Red Sandalwood Seized | ആംബുലന്‍സിലും മിനി വാനിലുമായി കടത്തിയ ഒരു കോടിയിലേറെ വിലമതിക്കുന്ന രക്തചന്ദനത്തടികള്‍ പിടികൂടി; 15 അന്തര്‍സംസ്ഥാന കള്ളക്കടത്തുകാര്‍ അറസ്റ്റില്‍

പൊലീസ് സൂപ്രണ്ട് റിഷാന്ത് റെഡിയുടെ നിര്‍ദേശപ്രകാരം ചിറ്റൂര്‍ റൂറല്‍ പൊലീസ് ചിറ്റൂര്‍-വേലൂര്‍ റോഡിലൂടെയുള്ള വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് സംഭവം. ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് അകത്ത് രക്തചന്ദനത്തടികള്‍ കണ്ടെത്തിയത്.

പിന്നാലെ വന്ന മിനി വാനില്‍ നിന്നും ഏതാനും മരത്തടികള്‍ പിടിച്ചെടുത്തു. തടികള്‍ വാടര്‍ കാനിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിരുപ്പതിയിലെ ശേഷാചലം വനത്തില്‍ നിന്നാണ് സംഘം മരത്തടികള്‍ മുറിച്ചതെന്നും തടികള്‍ തമിഴ്നാട്ടിലേക്ക് കടത്തുകയായിരുന്നുവെന്നും ഇതിനിടെയിലാണ് പിടിയിലായതെന്നും പൊലീസ് പറഞ്ഞു.

Keywords: Red Sandalwood worth more than Rs One crore seized in ambulance and mini van
, Hyderabad, Police, Seized, Ambulance, Arrested, National, News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia