അനധികൃത ഖനന അനുമതി; ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലുമടക്കം സിബിഐയുടെ വ്യാപക റെയ്ഡ്, യുപിയില്‍ മുന്‍ മന്ത്രിയുടെ വസതിയിലും തിരച്ചില്‍

 


ന്യൂഡല്‍ഹി:(www.kvartha.com 12/06/2019) ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലുമടക്കം സിബിഐയുടെ വ്യാപക റെയ്ഡ്. യുപിയില്‍ മുന്‍ മന്ത്രിയുടെ വസതിയിലടക്കം 22 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. അനധികൃത ഖനന അനുമതിയുമായി ബന്ധപ്പെട്ടാണ് നടപടി. ദേശീയ ഹരിത ട്രൈബ്യൂണിലിന്റെ നിരോധന ഉത്തരവ് ലംഘിച്ച് ഖനനത്തിന് അനുമതി നല്‍കിയെന്നാണ് കണ്ടെത്തല്‍.

അനധികൃത ഖനന അനുമതി; ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലുമടക്കം സിബിഐയുടെ വ്യാപക റെയ്ഡ്, യുപിയില്‍ മുന്‍ മന്ത്രിയുടെ വസതിയിലും തിരച്ചില്‍

ഉത്തര്‍ പ്രദേശിലെ ഷംലി, ഹാമിര്‍പുര്‍, ഫത്തേപുര്‍, സിദ്ധാര്‍ഥ് നഗര്‍, ഡിയോറിയ, കൗഷംബി, ശരണ്‍പുര്‍ ജില്ലകളില്‍ ഖനനാനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി സര്‍ക്കാറില്‍ മന്ത്രിയായിരുന്ന ഗായത്രി പ്രജാപതിയുടെ മൂന്ന് വീടുകളിലാണ് റെയ്ഡ് നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, CBI Raid, Sand mining case: CBI raids former UP minister Gayatri Prajapati’s residence
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia