എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളാണോ? നിങ്ങളെ സാംസംഗിന് വേണം, രാജ്യത്തെ മുന്‍നിര കോളജുകളില്‍ നിന്ന് 2500 പേരെ സാംസംഗ് ഈ വര്‍ഷം റിക്രൂട്ട് ചെയ്യും
Feb 3, 2018, 10:49 IST
ADVERTISEMENT
ന്യൂഡല്‍ഹി:(www.kvartha.com 03/02/2018) അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മുന്‍നിര കോളജുകളില്‍ നിന്ന് ഗവേഷണ, വികസന (ആര്‍ ആന്‍ഡ് ഡി) കേന്ദ്രങ്ങളിലേക്ക് ഏകദേശം 2,500 എഞ്ചിനീയര്‍മാരെ റിക്രൂട്ട് ചെയ്യുമെന്ന് സാംസംഗ്. കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങളില്‍ പുതിയ സൊലൂഷനുകളും സേവനങ്ങളും വികസിപ്പിച്ച് വിപണിയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് നീക്കം.
ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസംഗിന്റെ ബെംഗളുരു, നോയ്ഡ, ഡെല്‍ഹി എന്നിവിടങ്ങളിലെ ആര്‍ ആന്‍ഡ് ഡി കേന്ദ്രങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുക. കൊറിയക്ക് പുറത്ത് സാംസംഗിന്റെ ഏറ്റവും വലിയ ഗവേഷണ വികസന കേന്ദ്രം ബെംഗളുരുവിലേതാണ്. ഇന്ത്യയിലെ കമ്പനിയുടെ ഗവേഷണ വികസന രംഗത്ത് ആക്രമണോത്സുക വ്യാപനമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ മൂന്ന് ഗവേഷണ, വികസന രംഗത്ത് കൂടുതല്‍ പുരോഗമന സാങ്കേതികവിദ്യകളിലാണ് സാംസംഗ് പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യന്‍ ഉപയോക്താക്കളുടെ ആവശ്യകതകളെയും ആഗോള ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടിയുള്ള ഇന്നൊവേഷനുകളിലും കേന്ദ്രീകരിച്ചുള്ള വികസനമാണ് ഈ കേന്ദ്രങ്ങള്‍ നടത്തി വരുന്നതെന്ന് സാംസംഗ് ഗ്ലോബല്‍ സീനിയര്‍ വൈസ് പ്രസിഡന്റും ബെംഗളുരുവിലെ സാംസംഗ് ആര്‍ ആന്‍ഡ് ഡി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ എംഡിയുമായ ദിപേഷ് ഷാ പറയുന്നു.
ഇന്ത്യയിലെ മൂന്ന് കേന്ദ്രങ്ങളിലേക്കുമായി 1,000 ത്തോളം എഞ്ചിനിയര്‍മാരെയാണ് ഈ വര്‍ഷം സാംസംഗ് റിക്രൂട്ട് ചെയ്യുക. ഇവയില്‍ മുന്നൂറിലധികം പേര്‍ ഐഐടികളില്‍ നിന്നുള്ളവരായിരിക്കും. ഇതിന് പുറമെ എന്‍ഐടികളില്‍ നിന്നും ഐഐഐടികളില്‍ നിന്നും എഞ്ചിനിയര്‍മാരെ റിക്രൂട്ട് ചെയ്യും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Students, Samsung, Engineers, IIT, Samsung India to recruit 2500 engineering graduates

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.