Samantha Ruth Prabhu | 'നടി വീട്ടില്‍ സുഖമായിരിക്കുന്നു'; സാമന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന പ്രചാരങ്ങള്‍ തെറ്റാണെന്ന് വക്താവ്
Nov 25, 2022, 16:01 IST
ചെന്നൈ: (www.kvartha.com) നടി സാമന്ത റുത്ത് പ്രഭുവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടിയുടെ വക്താവ്. നടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുള്ള അഭ്യൂഹങ്ങള്‍ തെറ്റാണെന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
നടിയെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു പുറത്തുവന്നത്. യു എസില്‍ വെച്ചാണ് നടിയുടെ ചികിത്സകള്‍ നടന്നതെന്നായിരുന്നു തെലുങ്ക് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തത്. എന്നാല്‍ പ്രചരിക്കുന്നത് വെറും അഭ്യൂഹം മാത്രമാണെന്നും നടിയ്ക്ക് നിലവില്‍ യാതൊരു കുഴപ്പവുമില്ലെന്നും വക്താവ് പറഞ്ഞു.
'സാമന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്ത തെറ്റാണ്. അത് അടിസ്ഥാന രഹിതമായ റിപോര്‍ടാണ്. നടി വീട്ടില്‍ സുഖമായിരിക്കുന്നു', സാമന്തയുടെ സ്‌പോക് പേഴ്സണ്‍ ഹിന്ദുസ്താന്‍ ടൈംസിനോട് പ്രതികരിച്ചു.
അടുത്തിടെ തന്റെ രോഗാവസ്ഥ വ്യക്തമാക്കി നടി സാമന്ത റുത്ത് പ്രഭു രംഗത്തെത്തിയിരുന്നു. പേശീ വീക്കം എന്നറിയിപ്പെടുന്ന മയോസിറ്റിസ് എന്ന രോഗമാണ് തനിക്ക് പിടിപെട്ടത് എന്നായിരുന്നു നടി വ്യക്തമാക്കിയത്. ചികിത്സയില്‍ തുടരുകയാണെന്നും പെട്ടെന്ന് തന്നെ തിരിച്ച് വരാനാകുമെന്ന പ്രതീക്ഷയും നടി പങ്കുവെച്ചിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പേ തന്നെ രോഗം കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നുവെന്നും രോഗം അല്‍പം ഭേദമായതിന് ശേഷം ആരാധകരോട് വിവരം പങ്കുവെയ്ക്കാമെന്നുമാണ് താന്‍ കരുതിയതെന്നുമായിരുന്നു സാമന്തയുടെ ആദ്യ പോസ്റ്റ്. രോഗം ശമിക്കാന്‍ സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും എന്നാല്‍ രോഗം പൂര്‍ണമായും ഭേദമാകുമെന്നും ഡോക്ടര്‍മാര്‍ തനിക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്നും സാമന്ത പറഞ്ഞിരുന്നു.
അടുത്തിടെ തന്റെ പുതിയ ചിത്രമായ യശോദയുടെ ട്രെയിലര്‍ വന്നതിന് പിന്നാലെയാണ് തന്റെ ആരോഗ്യ സ്ഥിതി സാമന്ത വിശദീകരിച്ചത്. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തോളമായി സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു സാമന്ത. അതിനിടെയാണ് സ്ഥിതി ഗുരുതരമാണെന്ന തരത്തിലുള്ള വ്യാജപ്രാചരണങ്ങള്‍ ഉണ്ടായത്.
Keywords: News,National,India,chennai,Health,Entertainment,Actress,Health & Fitness,Social-Media,hospital, Samantha Ruth Prabhu NOT hospitalised due to Myositis, spokesperson denies rumours about actress' ill-health
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.