Treatment | 'അസുഖം മാറാന്‍ സമയമെടുക്കും: തന്നെ ബാധിച്ചിരിക്കുന്ന മയോസൈറ്റ് രോഗം സുഖപ്പെടുത്താന്‍ നടി സാമന്ത റൂത് പ്രഭു ആയുര്‍വേദ ചികിത്സയിലേക്ക്'

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) തന്നെ ബാധിച്ചിരിക്കുന്ന മയോസൈറ്റ് രോഗം സുഖപ്പെടുത്താന്‍ നടി സാമന്ത റൂത് പ്രഭു ആയുര്‍വേദ ചികിത്സയിലേക്ക്. രോഗത്തെ കുറിച്ച് സാമന്ത തന്നെയാണ് അടുത്തിടെ ആരാധകരോട് പറഞ്ഞത്. യശോദ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി പങ്കുവെച്ച കുറിപ്പിലാണ് തന്റെ രോഗത്തെ കുറിച്ചും നേരിടുന്ന ആരോഗ്യപ്രശ്‌നത്തെ കുറിച്ചും നടി വെളിപ്പെടുത്തിയത്.
Aster mims 04/11/2022

Treatment | 'അസുഖം മാറാന്‍ സമയമെടുക്കും: തന്നെ ബാധിച്ചിരിക്കുന്ന മയോസൈറ്റ് രോഗം സുഖപ്പെടുത്താന്‍ നടി സാമന്ത റൂത് പ്രഭു ആയുര്‍വേദ ചികിത്സയിലേക്ക്'

രോഗം മാറാന്‍ സമയമെടുക്കുമെന്നും അന്ന് നടി പറഞ്ഞിരുന്നു. രോഗം എളുപ്പത്തില്‍ സുഖപ്പെടാന്‍ നടി ഇപ്പോള്‍ ആയുര്‍വേദ ചികിത്സക്ക് ഒരുങ്ങുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. ചികിത്സക്കായി ഹൈദരാബാദിലെ പ്രമുഖ ആയുര്‍വേദ ചികിത്സാലയത്തെ താരം സമീപിച്ചതായും റിപോര്‍ടില്‍ പറയുന്നു. എന്നാല്‍, നടിയോ ബന്ധപ്പെട്ടവരോ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

ഈ വര്‍ഷം ആദ്യമാണ് സാമന്തക്ക് മയോസൈറ്റ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സക്കായി താരം വിദേശത്ത് പോവുകയായിരുന്നു. അടുത്തിടെ നടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് ഇതിനെ തള്ളിക്കൊണ്ട് സാമന്തയുടെ വക്താവ് രംഗത്തെത്തിയിരുന്നു. സാമന്തക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും വീട്ടില്‍ വിശ്രമത്തിലാണെന്നും വക്താവ് അറിയിച്ചു.

Keywords: Samantha Ruth Prabhu looks to Ayurveda to cure autoimmune condition myositis, Chennai, News, Actress, Hospital, Treatment, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script