Death Threat | 'ഏപ്രില്‍ 30 ന് സല്‍മാന്‍ ഖാനെ വധിക്കും'; ബോളിവുഡ് താരത്തിന് റോകി ഭായിയുടെ ഭീഷണി; പൊലീസ് അന്വേഷണം ആരംഭിച്ചു
Apr 11, 2023, 16:15 IST
മുംബൈ: (www.kvartha.com) ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും അജ്ഞാതന്റെ വധഭീഷണി. ജോധ്പൂരില്‍ നിന്നാണ് ഭീഷണി സന്ദേശം
എത്തിയത്. റോകി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് ഭീഷണി മുഴക്കിയതെന്നും ഈ മാസം 30ന് നടനെ കൊല്ലുമെന്നുമാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച കോളില്‍ പറഞ്ഞത്.
സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ 'കിസി കാ ഭായ് കിസി കി ജാന്റെ' പ്രമോഷനുകള്‍ക്കിടയിലാണ് നടന് നേരെ ഭീഷണിയുയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ മുംബൈ പൊലീസ് ഊര്‍ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
'ഇന്നലെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച കോളില്‍, രാജസ്താനിലെ ജോധ്പൂരില്‍ നിന്നുള്ള റോകി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ ഏപ്രില്‍ 30 ന് നടന്‍ സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കൂടുതല്‍ അന്വേഷണം നടക്കുന്നു'- മുംബൈ പൊലീസ് പറഞ്ഞു.
താരത്തിന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയ മുംബൈ പൊലീസ് സല്‍മാന്‍ ഖാന് വൈപ്ലസ് (Y+) കാറ്റഗറി സുരക്ഷയും ഏര്‍പെടുത്തിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ മാസവും സല്‍മാന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. യുകെയില്‍ പഠിക്കുന്ന ഡെല്‍ഹി സ്വദേശിയായ 25കാരനാണ് ഇ-മെയില്‍ ഭീഷണിപ്പെടുത്തിയതെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ഇ-മെയില്‍ വിലാസം വ്യാജമാണെന്നാണ് പൊലീസ് പറയുന്നത്. ഗുണ്ടാസംഘങ്ങളായ ലോറന്‍സ് ബിഷ്ണോയി, ഗോള്‍ഡി ബ്രാര്‍ എന്നിവരുമായോ മറ്റേതെങ്കിലും സംഘവുമായോ ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് തോന്നുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, National, National-News, Crime-News, Threat, Life Threat, Police, Probe, Salman Khan, Actor, Bollywood, Salman Khan receives another death threat from a caller named Roki Bhai; probe underway.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.