ബോളിവുഡ് താരം സൽമാൻ ഖാനെ പാമ്പ് കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം തിങ്കളാഴ്ച ജന്മദിനം ആഘോഷിക്കാനിരിക്കെ
Dec 26, 2021, 16:21 IST
മുംബൈ: (www.kvartha.com 26.12.2021) ബോളിവുഡ് താരം സൽമാൻ ഖാനെ പാമ്പ് കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർചെയാണ് പൻവേലിലെ ഫാം ഹൗസിൽ വെച്ച് പാമ്പ് കടിയേറ്റതെന്നാണ് വിവരം. ഉടൻ തന്നെ മുംബൈയിലെ കാമോതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നാണ് റിപോർട്. ചികിത്സയ്ക്ക് ശേഷം സൽമാൻ ഖാൻ ആശുപത്രി വിട്ടു. താരം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.
തിങ്കളാഴ്ച താരത്തിന്റെ ജന്മദിനമാണ്. അതിനിടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. കാട് നിറഞ്ഞ വളരെ വിശാലമായ സ്ഥലമാണ് സൽമാൻ ഖാന്റെ ഫാം ഹൗസ്. നിരവധി പക്ഷികളും മൃഗങ്ങളും സസ്യജാലങ്ങളും മറ്റും ഇവിടെയുണ്ട്. ചില സുഹൃത്തുക്കളുമായി ഇരുന്ന് സംസാരിക്കുന്നതിനിടെയാണ് സൽമാന് പാമ്പ് കടിയേറ്റതെന്നാണ് റിപോർട്.
ഈ ഫാമിലും പരിസരത്തും നിരവധി പാമ്പുകളെ സൽമാൻ ഖാൻ കണ്ടിട്ടുണ്ടെന്നും തന്റെ പരിചാരകരോട് കൂടുതൽ ജാഗ്രത പുലർത്താൻ അദ്ദേഹം എപ്പോഴും ആവശ്യപ്പെട്ടിരുന്നുവെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. അതേസമയം അടുത്ത കുടുംബാംഗങ്ങൾക്കും ഏതാനും സുഹൃത്തുക്കൾക്കുമൊപ്പം ഞായറാഴ്ച രാത്രി ഫാംഹൗസിൽ താരം തന്റെ ജന്മദിനം ആഘോഷിക്കുമെന്ന് മാധ്യമങ്ങൾ റിപോർട് ചെയ്തു.
Keywords: Kerala, News, National, Top-Headlines, Salman Khan, Bollywood, Snake, Hospital, Treatment, Birthday Celebration, Mumbai, Salman Khan gets bitten by snake. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.