ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളും വാചക കസര്‍ത്തുകളും യുവതലമുറകളില്‍ എത്രത്തോളം സ്വാധീനം ചെലുത്തുമെന്നതിന്റെ തെളിവാണ് അടുത്തിടെ നാഗ്പടയില്‍ നടന്നത്.
നിഷ്ഠൂരമായ കൊലപാതകം നടത്തിയ പ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടിയപ്പോള്‍ യുവാവ് പോലീസിനോട് പറഞ്ഞത് ബോളീവുഡ് താരം സല്‍മാന്‍ ഖാന്റെ വാണ്ടട് എന്ന ചിത്രത്തിലെ നായകന്റെ ഡയലോഗ്. തല്‍ഹ മുഹമ്മദ് മുനാഫ് അന്‍സാരി (29) എന്ന യുവാവാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
ഉന്നത ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യുന്നതിനിടയിലാണ് അന്‍സാരി സല്‍മാന്‍ ഖാന്റെ പ്രശസ്തമായ ഡയലോഗ് ഉരുവിട്ടത്. 'മേനെ ജോ ഏക് ബാര്‍ കമ്മിറ്റ്മെന്റ് കര്‍ ദീ തോ ഫിര്‍ മേം ആപ്നേ ആപ് കി ഭി നഹിന്‍ സുന്‍ താ' എന്ന ഡയലോഗാണ് അന്‍സാരി പോലീസിനോട് പറഞ്ഞത്.
മമാജി കുറിയര്‍ കാര്‍ഗോയിലെ ഗോവിന്ദ് (22) എന്ന യുവാവിനെയാണ് അന്‍സാരി കൊലപ്പെടുത്തിയത്. കൊലപാതകശേഷം ഗോവിന്ദിന്റെ കൈവശമുണ്ടായിരുന്ന 9.5 ലക്ഷം രൂപയും അന്‍സാരി കൈക്കലാക്കി. കടമെടുത്ത തുക തിരിച്ചടക്കാനായിട്ടാണ് അന്‍സാരി ഗോവിന്ദനെ കൊലപ്പെടുത്തിയത്. ജൂണ്‍ 11നായിരുന്നു കൊലപാതകം നടന്നത്. സല്‍മാന്‍ ഖാന്റെ കടുത്ത ആരാധകനായ അന്‍സാരി തന്റെ ആരാധനാ മൂര്‍ത്തിയെ കാണാനായി ദാന്‍ബാങിന്റെ ഷൂട്ടിംഗ് സെറ്റിലെത്തുകയും സല്‍മാന്‍ ഖാന്റെ ഒപ്പം ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട്. ഈ ഫോട്ടോ അന്‍സാരി നിധിപോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്.
Keywords: Mumbai, Salman Khan fan, Murder, Accused, Arrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

