Salaar | തിയേറ്ററുകളെ ഇളക്കിമറിച്ച പ്രഭാസ്, പൃഥ്വിരാജ് ചിത്രം 'സലാര്‍' ജനുവരി 12 ന് ഒ ടി ടിയിലെത്തില്ല; കാരണമുണ്ട്
Dec 31, 2023, 13:55 IST
ചെന്നൈ: (KVARTHA) തിയേറ്ററുകളെ ഇളക്കിമറിച്ച 'സലാര്‍' ചിത്രം ജനുവരി 12 ന് ഒ ടി ടിയിലെത്തില്ലെന്ന് അണിയറക്കാര്‍. നിര്‍മാതാക്കളെ ഉദ്ധരിച്ച് തെലുങ്ക് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ സലാറിന്റെ ഒ ടി ടി സ്ട്രീമിങ്ങിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല.
പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രമാണ് സലാര്‍. തന്റെ മുന്‍ ചിത്രങ്ങളെപ്പോലെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ പ്രശാന്ത് നീലിന് കഴിഞ്ഞിട്ടുണ്ട്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ സലാര്‍ റെകോര്‍ഡ് കലക്ഷനാണ് നേടിയത്. നേരത്തെ സംക്രാന്തി റിലീസായി നെറ്റ്ഫ് ളിക്സില്‍ സലാര്‍ എത്തുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍മാതാക്കളുടെ പ്രതികരണം.
സലാര്‍ തിയേറ്ററുകളില്‍ സൂപര്ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. ഡിസംബര്‍ 22 ന് തിയറ്ററുകളിലെത്തിയ ചിത്രം 600 കോടിയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. 329 കോടിയാണ് ഒമ്പത് ദിവസത്തെ ഇന്‍ഡ്യയിലെ കലക്ഷന്‍. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ സലാര്‍ ആദ്യ ആഴ്ച തെലുങ്കില്‍ നിന്ന് സമാഹരിച്ചത് 186.05 കോടിയാണ്. മലയാളം 9.65 കോടി, തമിഴ്: 15.2 കോടി, കന്നഡ: 4.6 കോടി, ഹിന്ദി: 92.5 കോടിയുമാണ് നേടിയത്.
കെ ജി എഫിന്റെ വന്‍ വിജയത്തിന് ശേഷം പുറത്തെത്തിയ പ്രശാന്ത് നീല്‍ ചിത്രമാണ് സലാര്‍. വന്‍ ഹൈപോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രഭാസ്, പൃഥ്വിരാജ് എന്നിവര്‍ക്കൊപ്പം ശ്രുതി ഹാസന്, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവൂ, ശ്രിയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റു കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂറും കെ വി രാമറാവുവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Keywords: Salaar OTT Release Date: Digital Premiere Of Prabhas & Prashanth Neel’s Film Delayed? Here’s The Reason, Chennai, News, Salaar OTT Release, Media, Report, Actors, Theatre, Record Collection, National News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.