SWISS-TOWER 24/07/2023

Dance | 'സായി പല്ലവി സെന്താമരേ, ഞാന്‍ ലേറ്റാകും, മനസാക്ഷിയില്ലേ, വാടാ...'; അനിയത്തിയുടെ വിവാഹം നിശ്ചയത്തിനിടെ കിടിലന്‍ ഡാന്‍സുമായി നടിയും കുടുംബവും; വൈറലായി വീഡിയോ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (KVARTHA) തെന്നിന്‍ഡ്യന്‍ നടി സായി പല്ലവിയുടെ കുടുംബത്തിലുള്ള എല്ലാവരും കിടിലന്‍ ഡാന്‍സര്‍മാരാണെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. സായി പല്ലവി മികച്ച നര്‍ത്തകിയാണെന്ന് പ്രേക്ഷകര്‍ക്ക് നന്നായി അറിയാം.

എന്നാല്‍ സായി പല്ലവിയുടെ വീട്ടിലെ എല്ലാവരും മികച്ച ഡാന്‍സര്‍മാരാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. നടി സായ് പല്ലവിയുടെ ഇളയ സഹോദരി പൂജ കണ്ണന്റെ വിവാഹ നിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. ഈ ചടങ്ങിലെ വീഡിയോയാണ് തരംഗമായത്. ഇതില്‍ സായി പല്ലവിയും കുടുംബവും വിവാഹ നിശ്ചയത്തിന് ശേഷം ഡാന്‍സ് കളിക്കുന്നത് കാണാം.

അടുത്തിടെ പൂജ പങ്കുവച്ച ഒരു വീഡിയോയില്‍ തന്നെ ഒരുക്കാന്‍ വൈകുന്നതില്‍ സായി പല്ലവിയോട് പരാതി പറയുന്ന പൂജയെ കാണാം. 'സായി പല്ലവി സെന്താമരേ, ഞാന്‍ ലേറ്റാകും, മനസാക്ഷിയില്ലേ, വാടാ...' എന്ന് പൂജ പറയുന്ന വീഡിയോയാണ് വൈറലായത്. ഇതില്‍ സഹോദരിമാര്‍ തമ്മിലുള്ള ബന്ധവും സ്‌നേഹവും വ്യക്തമാണ്.


Dance | 'സായി പല്ലവി സെന്താമരേ, ഞാന്‍ ലേറ്റാകും, മനസാക്ഷിയില്ലേ, വാടാ...'; അനിയത്തിയുടെ വിവാഹം നിശ്ചയത്തിനിടെ കിടിലന്‍ ഡാന്‍സുമായി നടിയും കുടുംബവും; വൈറലായി വീഡിയോ

 

അതേസമയം പൂജ സഹോദരിക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളുടെ മറ്റുവീഡിയോകളും വിവാഹനിശ്ചയ ദിവസത്തെ അനേകം ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട് അതെല്ലാം ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളും പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങിലെ വിവിധ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കഴിഞ്ഞ ജനുവരി 21ന് ആയിരുന്നു പൂജയുടെയും കാമുകനായ വിനീതുമായുള്ള വിവാഹ നിശ്ചയം നടന്നത്. ചടങ്ങില്‍ എല്ലാ കാര്യത്തിനും ഓടി നടക്കുന്ന സായി പല്ലവിയെ കാണാമായിരുന്നു. ശിവ കാര്‍ത്തികേയന്റെ പുതിയ ചിത്രത്തില്‍ നായികയായി അഭിനയിക്കുകയാണ് സായി പല്ലവി. ഇതിന് ശേഷം രണ്‍ബീര്‍ കപൂര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ബോളിവുഡ് ചിത്രത്തിലായിരിക്കും സായി പല്ലവി അഭിനയിക്കുക.

Keywords: News, National, National-News, Video, Sai Pallavi, Family, Mass Dance, Goes Viral, Kuthu Dance, Sister, Pooja, Social Media, Viral, Sai Pallavi and Family's mass dance goes viral.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia