ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 02.06.2016) സഹാറ ഗ്രൂപ്പിന്റെ ഭൂസ്വത്തുക്കള്‍ ലേലത്തില്‍ വെക്കുന്നു. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമാണ് സഹാറ ഗ്രൂപ്പിന്റ വസ്തുവകകള്‍ ലേലത്തില്‍ വയ്ക്കുന്നത്. ജൂലായ് നാലിന് എച്ച്.ഡി.എഫ്.സി റിയാലിറ്റിയില്‍ 722 കോടി രൂപയുടെ റിസര്‍വ് തുകയ്ക്കാണ് ലേലം.
Keywords: Sahara properties to be auctioned at Rs 722 cr reserve price, New Delhi, Supreme Court of India, Investment, Jail, Corruption, National.
പകല്‍ 11 മുതല്‍ 12 വരെ ഓണ്‍ലൈന്‍ ലേലമാണ് നടത്തുക. അഞ്ച് വസ്തു വകകളാണ് ലേലത്തില്‍ വയ്ക്കുക. സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) യാണ് ലേലത്തിന് മുന്‍കൈ എടുക്കുന്നത്.
ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ
കൃഷിഭൂമിയും അല്ലാത്തവയുമാണ് ലേലത്തില്‍ വയ്ക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ജൂണ്‍ 10ന് ഭൂമി പരിശോധിക്കാം. എച്ച്.ഡി.എഫ്.സി റിയാലിറ്റി, 31 ഭൂ സ്വത്തുക്കള്‍ 2400 കോടി രൂപയ്ക്കും എസ്.ബി.ഐ 30 സ്വത്തുക്കള്‍ 4100 കോടി രൂപയ്ക്കുമാണ് ലേലത്തില്‍ വയ്ക്കുന്നത്.
പണ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് വര്‍ഷം ജയിലില്‍ കഴിഞ്ഞ സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രത റോയ് ഇപ്പോള്‍ പരോളിലാണ്. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് സുബ്രത റോയിക്കെതിരെ നിയമനടപടിയുണ്ടായത്. കേസിന്റെ നടത്തിപ്പിനായി സുബ്രത തന്റെ വസ്തുക്കള്‍ വില്‍ക്കാന്‍ നേരത്തെ ആലോചിച്ചിരുന്നു.

Also Read:
കാഞ്ഞങ്ങാട് മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറിയുടെ ചുമതല പ്രസിഡണ്ടിന് തന്നെ നല്‍കി
Keywords: Sahara properties to be auctioned at Rs 722 cr reserve price, New Delhi, Supreme Court of India, Investment, Jail, Corruption, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.