Wishes | ചരിത്രനേട്ടത്തിലേക്ക് ഉറ്റുനോക്കി ഇന്‍ഡ്യ; ചന്ദ്രയാന്‍-3 യ്ക്ക് ആശംസകളുമായി വിവിധ ബഹിരാകാശ ഏജന്‍സികള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ചന്ദ്രയാന്‍-3 എന്ന ചരിത്രനേട്ടത്തിലേക്ക് എത്താന്‍ മിനുറ്റുകളുടെ ഇടവേളകള്‍ മാത്രം ശേഷിക്കെ ഇന്‍ഡ്യയ്ക്ക് ആശംസകളുമായി വിവിധ ബഹിരാകാശ ഏജന്‍സികള്‍ രംഗത്തെത്തി.  ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 5.45ന് തുടങ്ങുന്ന ലാന്‍ഡിംഗ് പ്രക്രിയ 19 മിനുറ്റ് കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് അറിയിപ്പ്. 
Aster mims 04/11/2022

ഐഎസ്ആര്‍ഒയുടെ കൂറ്റന്‍ ആന്റിനകള്‍ക്കൊപ്പം അമേരികയുടെയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെയും ഡീപ് സ്‌പേസ് നെറ്റ് വര്‍കുകളാണ് ചന്ദ്രയാനില്‍ നിന്നുള്ള സിഗ്‌നലുകള്‍ക്കായി കാതോര്‍ത്തിരിക്കുന്നത്. ലാന്‍ഡിങ്ങിന് മുന്നോടിയായി പേടകത്തിലെ സംവിധാനങ്ങള്‍ ഓരോന്നായി ഐഎസ് ആര്‍ഒ പരിശോധിച്ചു. ബെംഗ്‌ളൂറു ഇസ്ട്രാകിലെ മിഷന്‍ ഓപറേഷന്‍സ് കോംപ്ലക്‌സില്‍ നിന്നാണ് നിയന്ത്രണം മുഴുവന്‍. 

മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗം കുറച്ച് സെകന്‍ഡില്‍ രണ്ട് മീറ്റര്‍ എന്ന അവസ്ഥയിലെത്തിച്ചിട്ട് വേണം ലാന്‍ഡ് ചെയ്യാന്‍. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മാന്‍സിനസ് സി, സിംപിലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ മൂന്ന് ഇറങ്ങുക. നാല് കിലോമീറ്റര്‍ വീതിയും 2.4 കിലോമീറ്റര്‍ നീളവുമുള്ള പ്രദേശമാണ് ലാന്‍ഡിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ വച്ചാണ് ലാന്‍ഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്.

ലാന്‍ഡിങ്ങിന് മുന്നോടിയായി പേടകമെടുത്ത കൂടുതല്‍ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. ലാന്‍ഡറിലെ പൊസിഷന്‍ ഡിറ്റക്ഷന്‍ കാമറ ചന്ദ്രോപരിതലത്തില്‍ നിന്ന് 70 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചെടുത്ത ചിത്രങ്ങളും ഇതില്‍പെടും. സോഫ്റ്റ് ലാന്‍ഡിങ്ങില്‍ നിര്‍ണായകമായ ഉപകരണമാണിത്. ലാന്‍ഡിങ്ങിനിടെ ഈ കാമറ എടുക്കുന്ന ചിത്രങ്ങള്‍ പേടകത്തില്‍ നേരത്തെ സൂക്ഷിച്ച ചിത്രങ്ങളുമായി ഒത്തു നോക്കിയാണ് സോഫ്റ്റ്‌വെയര്‍ ലാന്‍ഡിങ്ങ് സ്ഥാനം തിരിച്ചറിയുക. ലാന്‍ഡറിലെ മറ്റൊരു കാമറയെടുത്ത വീഡിയോ ദൃശ്യവും ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. 

Wishes | ചരിത്രനേട്ടത്തിലേക്ക് ഉറ്റുനോക്കി ഇന്‍ഡ്യ; ചന്ദ്രയാന്‍-3 യ്ക്ക് ആശംസകളുമായി വിവിധ ബഹിരാകാശ ഏജന്‍സികള്‍


Keywords:  News, National, National-News, Technology, Technology-News, Safe Travel, Moon, Space Agencies, World, India, Wishes, Chandrayaan-3, Success, 'Safe Travels To The Moon': Space Agencies Around The World Wish Chandrayaan-3 Success.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script