Found Dead | അവസാന വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; വിഷാദരോഗത്തിനുള്ള മരുന്നിന്റെ 2 ഒഴിഞ്ഞ പാകറ്റുകള്‍ മുറിയില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) സഫ്ദര്‍ ജങ് ആശുപത്രിയിലെ അവസാന വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ചെ 3.30-ന് ആശുപത്രിയിലെ പൊലീസ് പോസ്റ്റില്‍ ഇതുസംബന്ധിച്ച് വിവരം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.
Aster_MIMS

Found Dead | അവസാന വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; വിഷാദരോഗത്തിനുള്ള മരുന്നിന്റെ 2 ഒഴിഞ്ഞ പാകറ്റുകള്‍ മുറിയില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ്

സംഭവത്തെ കുറിച്ച് തെക്ക് പടിഞ്ഞാറന്‍ ഡെപ്യൂടി പൊലീസ് കമിഷണര്‍ സി മനോജ് പറയുന്നത്:

ഡെല്‍ഹി സ്വദേശിയായ വിദ്യാര്‍ഥിനി സഫ്ദര്‍ ജങ് ആശുപത്രിയിലെ എം ബി ബി എസ് വനിതാ ഹോസ്റ്റലില്‍ താമസിച്ചുവരികയായിരുന്നു. സംഭവദിവസം അകത്തുനിന്ന് പൂട്ടിയ മുറി സുഹൃത്തുക്കള്‍ ബലംപ്രയോഗിച്ച് തുറക്കുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമീപത്തുനിന്നും വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വിഷാദരോഗത്തിനുള്ള മരുന്നിന്റെ രണ്ട് ഒഴിഞ്ഞപാകറ്റുകളും മുറിയില്‍നിന്ന് കണ്ടെത്തി. സുഹൃത്തുക്കളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Safdarjung Hospital MBBS Student Found Dead In Girl's Hostel Room: Police, New Delhi, News, Police, Dead Body, Student, National.


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia