നന്ദേഡിൽ ആശ്രമപരിസരത്ത് സന്യാസിയും സഹായിയും കൊല്ലപ്പെട്ട നിലയില്‍, 12 മണിക്കൂറിനകം മുഖ്യപ്രതിയെ പിടികൂടി, കവർച്ചാശ്രമം തടഞ്ഞപ്പോഴാണ് കുത്തിക്കൊന്നതെന്ന് പോലീസ്
May 24, 2020, 18:59 IST
ADVERTISEMENT
മുംബൈ: (www.kvartha.com 24.05.2020) മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ സന്യാസിയെയും സഹായിയെയും ആശ്രമപരിസരത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കർണാടക സ്വദേശി ബാല ബ്രഹ്മചാരി ശിവാചാര്യ നിര്‍വാനുരുദ്ര പശുപതിനാഥ് മഹാരാജ്, സഹായി ഭഗവൻ ഷിൻഡെ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നന്ദേഡിലെ ഉമ്രി ആശ്രമത്തിലാണ് സംഭവം. സംഭവത്തിൽ 12 മണിക്കൂറിനകം മുഖ്യപ്രതി സായിനാഥ് ലാംഗോട്ടയെ പോലീസ് പിടികൂടി. ആശ്രമത്തിനകത്തായിരുന്നു ശിവാചാര്യയുടെ മൃതദേഹം. പരിസരത്തായിരുന്നു ഭഗവാൻ ഷിൻഡെയുടെ മൃതദേഹം കണ്ടെത്തിയത്. സ്വാഭാവികശബ്ദവും ബഹളവും കേട്ട് അന്തേവാസികൾ ഓടിയെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്വാസം മുട്ടിച്ചും കുത്തിയുമാണ് കൊലപാതകമെന്നാണ് പോലീസ് നിഗമനം.
പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവമെന്ന് നന്ദേഡ് പോലീസ് സൂപ്രണ്ട് വിജയ് കുമാര്‍ മാർഗ് പറഞ്ഞു. ആശ്രമത്തില്‍ നിന്ന് ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയിട്ടുണ്ട്. 69,000 രൂപ, ഒരു ലാപ്ടോപ്പ്, വിലപിടിപ്പുള്ള നിരവധി രേഖകൾ എന്നിവയാണ് മോഷണം പോയതെന്ന് പോലീസ് പറഞ്ഞു. കണ്ണിൽ മുളകുപൊടി വിതറിയശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ് പി പറഞ്ഞു. ആശ്രമത്തിന്റെ കാറിന്റെ താക്കോൽ കൈക്കലാക്കി വാഹനവുമായി കടന്നുകളയാൻ ശ്രമിച്ചുവെങ്കിലും ഗേറ്റ് തുറക്കാൻ കഴിയാത്തതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. വാഹനമുപയോഗിച്ച് ആശ്രമത്തിന്റെ ഗേറ്റ് ഇടിച്ചുതകർക്കാനും അക്രമികൾ ശ്രമിച്ചു. മോഷണം നടത്താനാകാം ചെറുപ്പക്കാരന്‍ ആശ്രമത്തില്‍ പ്രവേശിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അതിക്രമിച്ചു കയറാൻ ശ്രമിച്ച ലാംഗോട്ടയെ ഷിൻഡെ തടഞ്ഞപ്പോൾ കുത്തുകയായിരുന്നു. ഇതിനുശേഷമാണ് പ്രതി ആശ്രമത്തിനകത്തേക്ക് കയറിയത്. അന്വേഷണത്തിന്റെ ഭാഗമായി ആശ്രമത്തിലും പരിസരത്തും ഉള്ളവരുടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ബഹളം കേട്ട് നോക്കുന്നതിനിടെ രണ്ടുപേർ മതിൽ ചാടി പോകുന്നതായി കണ്ടുവെന്ന് ചില അന്തേവാസികൾ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സന്യാസിമാരെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് നന്ദേഡിലും സന്യാസി കൊല്ലപ്പെടുന്നത്.
Summary: Sadhu robbed, murdered inside ashram in Maharashtra's Nanded, prime suspect held barely 12 hours after incident

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.