കുട്ടിക്കാലം മുതല്‍ തന്റെ ഹീറോ ആയിരുന്നു അലിയെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 04.06.2016) പാര്‍ക്കിന്‍സണ്‍ അസുഖത്തെ തുടര്‍ന്ന് അന്തരിച്ച ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിക്ക് ആദരാഞ്ജലികളര്‍പ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കുട്ടിക്കാലം മുതല്‍ തന്റെ ഹീറോ ആയിരുന്നു അലിയെന്നും സച്ചിന്‍ പറഞ്ഞു. എന്നെങ്കിലും അദ്ദേഹത്തെ നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇനിയൊരിക്കലും അത് സാധിക്കില്ലെന്നും സച്ചിന്‍ വ്യക്തമാക്കി. 'ആര്‍ഐപി ദ് ഗ്രേറ്റസ്റ്റ്' എന്ന് വിശേഷിപ്പിച്ചാണ് സച്ചിന്‍ അനുശോചനം അവസാനിപ്പിച്ചത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ അലിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ശനിയാഴ്ച രാവിലെയാണ് യുഎസിലെ അരിസോണയിലെ ആശുപത്രിയില്‍ വച്ച് ലോക ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാര്‍ക്കിന്‍സണ്‍ രോഗബാധിതനായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. 'ദ് ഗ്രേറ്റസ്റ്റ്', 'ദ് പീപ്പിള്‍സ് ചാംപ്യന്‍' തുടങ്ങിയ ഓമനപ്പേരുകളില്‍ അദ്ദേഹം അറിപ്പെട്ടിരുന്നു.

കുട്ടിക്കാലം മുതല്‍ തന്റെ ഹീറോ ആയിരുന്നു അലിയെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

Also Read:
വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവ് മൂന്നു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

Keywords:  Sachin Tendulkar, Vijender Singh lead Indian tributes to 'immortal legend' Muhammad Ali, Mumbai, Cricket, hospital, Treatment, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia