ക്രിക്കറ്റില്‍ റണ്‍സെടുക്കുന്നതു പോലെ തന്നെ പ്രാധാന്യമുണ്ട് വോട്ടിനും: സച്ചിന്‍ തെണ്ടുല്‍കര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 24.04.2014)  മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന് വ്യാഴാഴ്ച 41 ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ തന്നെ വോട്ട് രേഖപ്പെടുത്തിയതിനെ കുറിച്ചു ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ജനാധിപത്യത്തിന്റെ നിലനില്‍പ്പിനായി വോട്ട് ചെയ്യുന്നുവെന്നും, മഹത്തായ രാജ്യത്തിന്റെ ഉത്തരവാദിത്തമുള്ള പൗരനായി വോട്ട് ചെയ്തു എന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പ്രതികരിച്ചു.

ക്രിക്കറ്റില്‍ റണ്‍സെടുക്കുന്നതു പോലെ തന്നെ പ്രാധാന്യമുണ്ട് വോട്ടിനും: സച്ചിന്‍ തെണ്ടുല്‍കര്‍ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് എല്ലാവരും അവരുടെ വോട്ടുകള്‍ വിനിയോഗിക്കണം. തങ്ങളുടെ വോട്ടിന്റെ ശക്തി ആരും വിലകുറച്ച് കാണിക്കരുത്.  ക്രിക്കറ്റില്‍  റണ്‍സെടുക്കുന്നത് പോലെ തന്നെ പ്രധാന്യമാണ് വോട്ടിനും നല്‍കേണ്ടതെന്നും സച്ചിന്‍ വോട്ടര്‍മാരെ ഓര്‍മിപ്പിച്ചു.

അതേസമയം  കേന്ദ്രത്തില്‍ ആര് അധികാരത്തില്‍ വരണം എന്നതിനെ കുറിച്ച് പ്രതികരിക്കാന്‍സച്ചിന്‍ തയ്യാറായില്ല. രാജ്യസഭാ എംപി കൂടിയായ സച്ചിന്‍ തെണ്ടുല്‍ക്കര്‍  വോട്ട് രേഖപ്പെടുത്താന്‍ വേണ്ടി ദുബൈയില്‍ നിന്നും മുംബൈയിലേക്ക് എത്തിയതായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Also Read: 
ബാംഗ്ലൂരില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് മേല്‍പറമ്പ് സ്വദേശി മരിച്ചു

Keywords:  Sachin Tendulkar tweets: Have voted, wonderful start to my birthday, Rajya Sabha, MP, Cricket, Mumbai, Media, Protection, Election, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia