Sachin Tendulkar | 'തന്റെ പേരും ചിത്രവും ശബ്ദവും വ്യാജമായി പരസ്യങ്ങളില്‍ ഉപയോഗിക്കുന്നു'; മുംബൈ ക്രൈംബ്രാഞ്ചില്‍ പരാതി നല്‍കി സച്ചിന്‍ തെന്‍ഡുല്‍കര്‍
May 14, 2023, 08:49 IST
മുംബൈ: (www.kvartha.com) 'തന്റെ പേരും ചിത്രവും ശബ്ദവും വ്യാജമായി പരസ്യങ്ങളില്‍ ഉപയോഗിക്കുന്നുവെന്ന പരാതിയുമായി മുംബൈ ക്രൈംബ്രാഞ്ചിനെ സമീപിച്ച് ഇന്‍ഡ്യന്‍ ക്രികറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍കര്‍. നിരവധിപേര്‍ അനുവാദമില്ലാതെ തന്റെ വ്യക്തിത്വം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സച്ചിന്‍ മുംബൈ പൊലീസിനെ സമീപിച്ചതെന്ന് പരാതിയില്‍ പറയുന്നു.
ഒരു മരുന്നു കംപനി ഓണ്‍ലൈന്‍ പരസ്യത്തില്‍ സച്ചിന്‍ തെന്‍ഡുല്‍കറുടെ വ്യക്തിത്വം ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് പരാതിയില്‍ പറയുന്നു. മരുന്നുകച്ചവടത്തിന് സച്ചിന്റെ പേര് ഉള്‍പ്പെടുത്തിക്കൊണ്ടുതന്നെ വെബ്‌സൈറ്റ് ഉണ്ടാക്കി. ഈ പരസ്യങ്ങളില്‍ സച്ചിന്റെ ചിത്രം ഉപയോഗിച്ചതായും പരാതിയിലുണ്ട്. പേരോ, ചിത്രമോ ഉപയോഗിക്കാന്‍ സച്ചിന്‍ മരുന്നു കംപനിക്ക് അനുമതി നല്‍കിയിട്ടില്ലെന്നും, അതുകൊണ്ടുതന്നെ നിയമനടപടി കൈക്കൊള്ളണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വെസ്റ്റ് റീജ്യന്‍ സൈബര്‍ പൊലീസ് സ്റ്റേഷനിലാണ് സച്ചിന്‍ പരാതി നല്‍കിയത്. മരുന്നുകളുടെ പരസ്യത്തിലും മറ്റും അദ്ദേഹത്തിന്റെ പേരും ചിത്രങ്ങളും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിച്ച സംഭവത്തില്‍ എഫ്‌ഐആര്‍ ഇട്ടതായി പൊലീസ് ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു.
ഐപിസി സെക്ഷന്‍ 420 (കബളിപ്പിക്കല്‍), 465 (കള്ള ആധാരമുണ്ടാക്കല്‍), 500 (മാനനഷ്ടം) വകുപ്പുകളും ഐടി ആക്ടും ചുമത്തിയാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നതെന്നും സച്ചിന്റെ പരാതിയില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Keywords: News, National-News, National, Mumbai-News, Sachin Tendulkar, Complaint, Police, Voice, Photo, Advertisement, Sachin Tendulkar Lodges Police Complaint at Mumbai Crime Branch Over His Name, Photo And Voice Being Used In 'Fake Advertisements'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.