Vada Pav | ഒരു പ്ലേറ്റ് നിറയെ രുചികരമായ ഇഷ്ട ഭക്ഷണവുമായി സച്ചിന്‍ ടെന്‍ഡുല്‍കര്‍; വൈറലായി ചിത്രങ്ങള്‍
Dec 2, 2022, 08:46 IST
മുംബൈ: (www.kvartha.com) രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ വടാപാവ് ഇഷ്ടപ്പെടുന്നു, പ്രത്യേകിച്ച് മുംബൈയിലുള്ളവര്‍ കൂടുതല്‍. കാരണം മുംബൈക്കാരുടെ പ്രിയപ്പെട്ട സ്‌നാക്‌സ് ആണ് സ്ട്രീറ്റ് ഫുഡായ വടാപാവ്.
ഈ മഹാരാഷ്ട്രന്‍ ലഘുഭക്ഷണം, നന്നായി മൊരിഞ്ഞ് വറുത്തെടുത്ത ഉരുളക്കിഴക്ക് ബോണ്ട, വെണ്ണ പുരട്ടിയ പാവ് ബണുകള്‍ക്കിടയില്‍ വച്ച് സാന്‍ഡ്‌വിച് പോലെ ഉണ്ടാക്കുന്ന വടയാണ്. കുറച്ച് മസാല, ഗ്രീന്‍ ചട്ണി, പച്ചമുളക് എന്നിവ കൂടി വിതറിയാല്‍, ഒരു സ്വാദിഷ്ടമായ ആഹ്ലാദം ഉടന്‍ തന്നെ നാവിലെത്തും.
മിക്കവാറും എല്ലാ മുംബൈക്കാരും ഈ തെരുവ് ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. ക്രികറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍കറും ഇവരില്‍ നിന്ന് വ്യത്യസ്തനല്ല. ഇപ്പോഴിതാ ഒരു പ്ലേറ്റ് നിറയെ വടാപാവുമായി നില്‍ക്കുന്ന ടെന്‍ഡുല്‍കറുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സച്ചിന്‍ തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
വടാപാവിന് മുകളില്‍ വറുത്തെടുത്ത പച്ചമുളകും കാണാം. സ്ട്രീറ്റ്ഫുഡ് പ്രേമത്തെക്കുറിച്ചും വടാപാവിനോടുള്ള ഇഷ്ടവുമൊക്കെ സച്ചിന്‍ മുമ്പും പങ്കുവച്ചിട്ടുണ്ട്. ഇതുവരെ ഏഴ് ലക്ഷം ലൈകുകളാണ് സച്ചിന്റെ ഈ വടാപാവ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മുന്‍ ക്രികറ്റ് താരം യുവരാജ് സിങ്ങും സച്ചിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
രുചികരമായ ഭക്ഷണം ടേസ്റ്റ് ചെയ്യാന്‍ സച്ചിന് ഏറെ ഇഷ്ടമാണ്. ഇടയ്ക്ക് താരത്തിന്റെ പാചക പരീക്ഷണങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതോടൊപ്പം മകള്‍ സാറയുടെ പാചക പരീക്ഷണങ്ങളുടെ വിശേഷങ്ങളും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. സാറ ശുപാര്‍ശ ചെയ്ത ലന്‍ഡനിലെ ഒരു റെസ്റ്റോറന്റില്‍ നിന്ന് പാസ്ത കഴിക്കുന്നതിന്റെ വീഡിയോയും മുമ്പ് സച്ചിന്‍ പങ്കുവച്ചിരുന്നു.
Keywords: News,National,India,Mumbai,Sachin Tendulker,Food,Lifestyle & Fashion,Top-Headlines, Sachin Tendulkar Binges On Mumbais Favourite Street Food
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.