Sachin Pilot | രാജസ്താനില്‍ സചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാന്‍ മുറവിളി കൂട്ടി അനുയായികള്‍; ഇനിയും ക്ഷമിക്കാനാകില്ലെന്നും സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ ഒട്ടും അമാന്തം പാടില്ലെന്നും ആവശ്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജയ്പൂര്‍: (www.kvartha.com) രാജസ്താനില്‍ സചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാന്‍ മുറവിളി കൂട്ടി അനുയായികള്‍. രാജസ്താനിലെ നേതൃമാറ്റത്തിന് ഇനിയും ക്ഷമിച്ചു നില്‍ക്കാനില്ലെന്ന സൂചനയാണ് സചിന്‍ പൈലറ്റിന്റെ അനുയായികള്‍ നല്‍കുന്നത്. സചിന്‍ പൈലറ്റ് ഉള്ളതുകാണ്ട് മാത്രമാണ് രാജസ്താനില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതെന്ന് മുതിര്‍ന്ന നേതാവും മന്ത്രിയുമായ ഹേമറാം ചൗധരി വ്യക്തമാക്കി. സചിനുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണിദ്ദേഹം.
Aster mims 04/11/2022

Sachin Pilot | രാജസ്താനില്‍ സചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാന്‍ മുറവിളി കൂട്ടി അനുയായികള്‍; ഇനിയും ക്ഷമിക്കാനാകില്ലെന്നും സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ ഒട്ടും അമാന്തം പാടില്ലെന്നും ആവശ്യം

പാര്‍ടിക്ക് വേണ്ടി സചിന്‍ പൈലറ്റ് നന്നായി പണിയെടുത്തുവെന്നും അതിന് തീര്‍ചയായും അദ്ദേഹത്തിന് പ്രതിഫലം ലഭിക്കണമെന്നും പറഞ്ഞ മന്ത്രി ഇനിയും കാത്തുനില്‍ക്കാനാവില്ലെന്നും വ്യക്തമാക്കി. പാര്‍ടി നേതൃത്വം ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും സചിന് സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ ഒട്ടും അമാന്തം പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാര്‍ടിയില്‍ കലാപമുണ്ടാക്കിയവര്‍ക്കെതിരെ നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മൂന്നാഴ്ച മുമ്പ് സചിന്‍ പൈലറ്റ് ആവശ്യപ്പെട്ടിരുന്നു. പൊതുപരിപാടിക്കിടെ വേദി പങ്കിടുന്ന അവസരത്തില്‍ അശോക് ഗെഹ്ലോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുക്തകണ്ഠം പ്രശംസിച്ചുവെച്ചും കോണ്‍ഗ്രസിനെക്കാള്‍ ഗെഹ്ലോടിന് പ്രിയം ബിജെപിയോടാണെന്നും സചിന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ മഹാത്മാഗാന്ധിയുടെ രാജ്യത്തിന്റെ തലവന്‍ എന്നതില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ അന്തര്‍ദേശീയ പദവി ഉണ്ടായതെന്നും ഈ പ്രസ്താവന വസ്തുതാപരമാണെന്നും എന്നാല്‍ അത് പ്രധാനമന്ത്രി സ്തുതിയല്ലെന്നും ഗെഹ്ലോട് മറുപടി നല്‍കിയിരുന്നു.

Keywords: Sachin Pilot For Chief Minister, Says His Team, Asking Congress To Act Now, Jaipur, News, Politics, Congress, Chief Minister, Controversy, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia