SWISS-TOWER 24/07/2023

Sachin Pilot | അഴിമതി നടത്തിയവര്‍ക്കെതിരെ സര്‍കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സചിന്‍ പൈലറ്റിന്റെ ഏകദിന ഉപവാസം; പാര്‍ടി വിരുദ്ധ നടപടിയെന്ന് കേണ്‍ഗ്രസ്

 


ADVERTISEMENT

ജയ്പൂര്‍: (www.kvartha.com) കഴിഞ്ഞ ബിജെപി സര്‍കാറിന്റെ കാലത്ത് അഴിമതി നടത്തിയവര്‍ക്കെതിരെ അശോക് ഗെഹ്ലോട് സര്‍കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റിന്റെ ഏകദിന ഉപവാസം ആരംഭിച്ചു.

രാജസ്താനില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയാണ് ജയ്പൂരിലെ ഷഹീദ് സമര്‍കില്‍ സചിന്‍ ഉപവാസം ആരംഭിച്ചത്. സാമൂഹിക പരിഷ്‌കര്‍ത്താവ് ജ്യോതിബ ഫൂലെയുടെ സ്മരകത്തിലെത്തി പുഷ്പാര്‍ചന നടത്തിയ ശേഷമാണ് സചിന്‍ ഉപവാസത്തിന് തുടക്കമിട്ടത്. അതേസമയം, സചിന്റെ പ്രവൃത്തി

Sachin Pilot | അഴിമതി നടത്തിയവര്‍ക്കെതിരെ സര്‍കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സചിന്‍ പൈലറ്റിന്റെ ഏകദിന ഉപവാസം; പാര്‍ടി വിരുദ്ധ നടപടിയെന്ന് കേണ്‍ഗ്രസ്


 പാര്‍ടി വിരുദ്ധ നടപടിയെന്ന് കോണ്‍ഗ്രസ് ഓര്‍മിപ്പിച്ചു. തങ്ങളുടെ ഭരണ കാലത്തെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ട് രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട് വീഡിയോ പുറത്തിറക്കുകയും ചെയ്തു.

വസുന്ധര രാജെയുടെ കാലത്തെ അഴിമതിയില്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ഉപവാസം വഴി കോണ്‍ഗ്രസിനെ കൊണ്ട് ചര്‍ച നടത്തിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനമെന്ന ആഗ്രഹത്തിലേക്കുള്ള വഴി വെട്ടാനാണ് സചിന്‍ ആലോചിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കുമ്പോള്‍ സചിന്‍ നടത്തിയ നടപടി കോണ്‍ഗ്രസിനെ അക്ഷരാര്‍ഥത്തില്‍ വെട്ടിലാക്കിയിരിക്കുകയാണ്.

Keywords: Sachin Pilot Begins 1-Day Hunger Strike Against Ashok Gehlot, News, Politics, Jaipur, Congress, Corruption, BJP, Chief Minister, Election, National. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia