Indian Rupee | രൂപ വീണ്ടും കൂപ്പുകുത്തി; എക്കാലത്തെയും താഴ്ന്ന നിലവാരത്തില്‍

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) അമേരികൻ ഡോളറിനെതിരെ ഇൻഡ്യൻ രൂപ 43 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 82.33 ലെത്തി. വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 81.89 എന്ന നിലയിലായിരുന്നു. 73.77-82.32 ആണ് 52 ആഴ്ചത്തെ രൂപയുടെ മൂല്യം. 2022 സെപ്റ്റംബർ 23 നാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ആദ്യമായി 81 രൂപയിലെത്തിയത്.
                    
Indian Rupee | രൂപ വീണ്ടും കൂപ്പുകുത്തി; എക്കാലത്തെയും താഴ്ന്ന നിലവാരത്തില്‍

എണ്ണവില വർധനവിനൊപ്പം പലിശനിരക്ക് ഉയർത്തുന്ന നടപടികളുമായി ഫെഡറൽ റിസർവ് മുന്നോട്ട് പോകുന്നതും രൂപയെ ദുർബലപ്പെടുത്തുന്നു. ഈ വർഷം ഇൻഡ്യൻ രൂപയുടെ മൂല്യം 10.7% ഇടിഞ്ഞു. യുഎസ് സെൻട്രൽ ബാങ്ക് അടുത്തിടെ തുടർചയായ മൂന്നാം തവണയും പലിശ നിരക്ക് ഉയർത്തിയിരുന്നു . ഫെഡറൽ റിസർവ് 0.75% മുതൽ 3-3.25% വരെയാണ് പലിശനിരക്ക് ഉയർത്തിയത്. പണപ്പെരുപ്പം നിയന്ത്രിക്കാനാണ് പലിശ നിരക്ക് വർധിപ്പിച്ചത്. അമേരികയിലെ പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്.

രൂപയുടെ ഇടിവ് അർഥമാക്കുന്നത് സാധനങ്ങളുടെ ഇറക്കുമതി ഇൻഡ്യയ്ക്ക് ചിലവേറിയതായിരിക്കുമെന്നാണ്. ഇതുകൂടാതെ, അമേരികയിൽ യാത്ര ചെയ്യാനും പഠിക്കാനും ചിലവ് കൂടും. ഇത് വരും നാളുകളിൽ ആഭ്യന്തര വിപണിയിലെ പെട്രോൾ, ഡീസൽ വിലയെയും ബാധിക്കും. എന്നിരുന്നാലും, രൂപയുടെ മൂല്യം കുറയുന്നത് രാജ്യത്തെ കയറ്റുമതിക്കാർക്ക് നല്ല കാര്യമാണ്.

Keywords: Rupee plunges to all-time low of 82.33 against dollar, National,News,Top-Headlines,Latest-News,America,Indian,Rupees,Dollar,Price, Petrol.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia