ഭര്‍ത്താവിനെ ഷേവ് ചെയ്യാന്‍ നിര്‍ബന്ധിച്ചു; ബാര്‍ബര്‍ ഷോപ്പില്‍ കയറിയ തക്കത്തിന് നവവധു ഓട്ടോറിക്ഷയില്‍ കയറി സ്ഥലംവിട്ടു
Jul 19, 2015, 14:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഉദയ്പുര: (www.kvartha.com 19/07/2015) ഭര്‍ത്താവിനെ നിര്‍ബന്ധിച്ച് ഷേവ് ചെയ്യാന്‍ പറഞ്ഞയച്ച ശേഷം നവവധുവായ ഭാര്യ ഓട്ടോറിക്ഷയില്‍ കയറി മുങ്ങി. ഭര്‍ത്താവ് ദിനേഷ് ജോഷി ഇതുസംബന്ധിച്ച് സൂരജ്പോലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
മഹാരാഷ്ട്ര സ്വദേശിനിയായ പുഷ്പയാണ് ഭര്‍ത്താവിനെ നിര്‍ബന്ധിച്ച് ഷേവ് ചെയ്യാന്‍ ബാര്‍ബര്‍ഷോപ്പില്‍ അയച്ച് സ്ഥലംവിട്ടത്. ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് ദിനേഷ് ജോഷി പുഷ്പയെ വിവാഹം ചെയ്തത്. റിഷ്ബദേവ് സ്വദേശിനിയായ അത്മാറാം മുഖേനയാണ് പുഷ്പയുമായുള്ള വിവാഹം ഉറപ്പിച്ചത്.
പുഷ്പയുടെ മാതാപിതാക്കള്‍ക്ക് ഒന്നരലക്ഷം രൂപ കൊടുത്താണ് വിവാഹം നടത്തിയത്. ഇതു
കൂടാതെ ആത്മാറാമിന് 50,000 രൂപ കമ്മീഷനും നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് ഇരുവരും മധുവിധുവിനായി ഉദയ്പുരയിലെത്തിയപ്പോഴാണ് സംഭവം. ഉദയ്പുരയിലെത്തി കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ പുഷ്പ ദിനേഷിനെ ഷേവ് ചെയ്യാന്‍ നിര്‍ബന്ധിച്ചു.
ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി ദിനേഷ് ബാര്‍ബര്‍ ഷോപ്പില്‍ കയറുമ്പോള്‍ പുഷ്പ പുറത്ത് കാത്തുനിന്നിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ഓട്ടോറിക്ഷയിലെത്തിയ രണ്ടു സ്ത്രീകള്‍ക്കൊപ്പം പുഷ്പ കടന്നുകളയുകയായിരുന്നു. ഭാര്യയെ അന്വേഷിച്ചെങ്കിലും ദിനേഷിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ആത്മാറാമിനും പുഷ്പയ്ക്കുമെതിരെ വിവാഹത്തട്ടിപ്പിനാണ് ദിനേഷ് പരാതി നല്‍കിയിരിക്കുന്നത്. ഉദയ്പൂര്‍ കിരണ്‍ ആണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.

Keywords: Runaway brides: Wife send husband for a shave, flee with gang, Police Station, Complaint, Marriage, Woman., Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.