ഭര്‍ത്താവിനെ ഷേവ് ചെയ്യാന്‍ നിര്‍ബന്ധിച്ചു; ബാര്‍ബര്‍ ഷോപ്പില്‍ കയറിയ തക്കത്തിന് നവവധു ഓട്ടോറിക്ഷയില്‍ കയറി സ്ഥലംവിട്ടു

 


ADVERTISEMENT

ഉദയ്പുര: (www.kvartha.com 19/07/2015) ഭര്‍ത്താവിനെ നിര്‍ബന്ധിച്ച് ഷേവ് ചെയ്യാന്‍ പറഞ്ഞയച്ച ശേഷം നവവധുവായ ഭാര്യ ഓട്ടോറിക്ഷയില്‍ കയറി മുങ്ങി. ഭര്‍ത്താവ് ദിനേഷ് ജോഷി ഇതുസംബന്ധിച്ച് സൂരജ്‌പോലെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

മഹാരാഷ്ട്ര സ്വദേശിനിയായ പുഷ്പയാണ് ഭര്‍ത്താവിനെ നിര്‍ബന്ധിച്ച് ഷേവ് ചെയ്യാന്‍ ബാര്‍ബര്‍ഷോപ്പില്‍ അയച്ച് സ്ഥലംവിട്ടത്. ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് ദിനേഷ് ജോഷി പുഷ്പയെ വിവാഹം ചെയ്തത്. റിഷ്ബദേവ് സ്വദേശിനിയായ അത്മാറാം മുഖേനയാണ് പുഷ്പയുമായുള്ള വിവാഹം ഉറപ്പിച്ചത്.

പുഷ്പയുടെ മാതാപിതാക്കള്‍ക്ക് ഒന്നരലക്ഷം രൂപ കൊടുത്താണ് വിവാഹം നടത്തിയത്. ഇതു
കൂടാതെ ആത്മാറാമിന് 50,000 രൂപ കമ്മീഷനും നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് ഇരുവരും മധുവിധുവിനായി ഉദയ്പുരയിലെത്തിയപ്പോഴാണ് സംഭവം. ഉദയ്പുരയിലെത്തി കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ പുഷ്പ ദിനേഷിനെ ഷേവ് ചെയ്യാന്‍ നിര്‍ബന്ധിച്ചു.

ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി ദിനേഷ് ബാര്‍ബര്‍ ഷോപ്പില്‍ കയറുമ്പോള്‍ പുഷ്പ പുറത്ത് കാത്തുനിന്നിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍  ഓട്ടോറിക്ഷയിലെത്തിയ രണ്ടു സ്ത്രീകള്‍ക്കൊപ്പം  പുഷ്പ കടന്നുകളയുകയായിരുന്നു. ഭാര്യയെ അന്വേഷിച്ചെങ്കിലും  ദിനേഷിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ആത്മാറാമിനും പുഷ്പയ്ക്കുമെതിരെ വിവാഹത്തട്ടിപ്പിനാണ് ദിനേഷ്  പരാതി നല്‍കിയിരിക്കുന്നത്.  ഉദയ്പൂര്‍ കിരണ്‍ ആണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.
ഭര്‍ത്താവിനെ ഷേവ് ചെയ്യാന്‍ നിര്‍ബന്ധിച്ചു; ബാര്‍ബര്‍ ഷോപ്പില്‍ കയറിയ തക്കത്തിന് നവവധു ഓട്ടോറിക്ഷയില്‍ കയറി സ്ഥലംവിട്ടു


Keywords:  Runaway brides: Wife send husband for a shave, flee with gang, Police Station, Complaint, Marriage, Woman., Report, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia