Rules Change | പാചക വാതക വില മുതൽ റിസർവ് ബാങ്കിന്റെ ഓപറേഷൻ വരെ; ജൂണിൽ കാത്തിരിക്കുന്നത് ഈ മാറ്റങ്ങൾ
May 30, 2023, 10:13 IST
ന്യൂഡെൽഹി: (www.kvartha.com) പുതിയ മാസത്തിന്റെ തുടക്കത്തിൽ, ധനകാര്യ സ്ഥാപനങ്ങൾ മുതൽ വിവിധ സർക്കാർ വകുപ്പുകൾ പല നിയമങ്ങളും മാറ്റുന്നു. ഈ മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. അത്തരമൊരു സാഹചര്യത്തിൽ, എല്ലാ മാസവും മാറുന്ന ഈ നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ജൂൺ ഒന്ന് മുതലും പല നിയമങ്ങളും മാറാൻ പോകുന്നു.
സിഎൻജി, പിഎൻജി വിലകൾ മാറിയേക്കാം
സിഎൻജി, പിഎൻജി (CNG, PNG) വിലകൾ എല്ലാ മാസവും ഒന്നിന് മാറുന്നു. ഏപ്രിൽ മാസത്തിൽ ഇവയുടെ വിലയിൽ കുറവുണ്ടായി. ഇത്തരമൊരു സാഹചര്യത്തിൽ ജൂൺ ഒന്നു മുതൽ സിഎൻജിയുടെയും പിഎൻജിയുടെയും വിലയിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.
ഗ്യാസ് സിലിൻഡർ വില
എല്ലാ മാസത്തിന്റെയും തുടക്കത്തിൽ എൽപിജി ഗ്യാസ് സിലിൻഡറുകളുടെ വിലയിൽ മാറ്റം ഉണ്ടാകാറുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിൽ സർക്കാർ ഗ്യാസ് കമ്പനികൾ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിൻഡറുകളുടെ വില തുടർച്ചയായി രണ്ടുതവണ കുറച്ചിരുന്നു. അതേസമയം 14 കിലോ ഗാർഹിക ഗ്യാസ് സിലിൻഡറുകളുടെ വിലയിൽ മാറ്റമുണ്ടായില്ല. ജൂൺ ഒന്നു മുതൽ പാചകവാതക സിലിൻഡറുകളുടെ വിലയിൽ മാറ്റമുണ്ടായേക്കും.
ഇരുചക്ര വാഹന വില വർധിക്കും
ജൂൺ ഒന്ന് മുതൽ രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില വർധിക്കും. മെയ് 21ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനമനുസരിച്ച് വ്യവസായ മന്ത്രാലയം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്‌സിഡി കുറച്ചതാണ് കാരണം.
ജനങ്ങളുടെ പണം കണ്ടെത്തി നൽകും
രാജ്യത്തുടനീളമുള്ള ബാങ്കുകളിൽ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ അവകാശികളെ കണ്ടെത്തുന്നതിനുള്ള ഓപ്പറേഷൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 100 ദിവസത്തിനുള്ളിൽ രാജ്യത്തെ ഓരോ ജില്ലയിലും ക്ലെയിം ചെയ്യപ്പെടാത്ത 100 നിക്ഷേപങ്ങൾ സെൻട്രൽ ബാങ്ക് കണ്ടെത്തി അവ അവകാശികൾക്ക് കൈമാറും. ഇതിനായി സെൻട്രൽ ബാങ്ക് '100 ഡേയ്‌സ് 100 പേയ്‌സ്' എന്ന കാമ്പയിൻ പ്രഖ്യാപിച്ചു. ജൂൺ ഒന്ന് മുതൽ ഇത് ആരംഭിക്കും
Keywords: News, National, New Delhi, Business, PNG, CNG, LPG, Rule, Bank, Rule Changes from 1st June.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.