Jairam Ramesh | മോദിക്ക് വേണ്ടി ചെണ്ടകൊട്ടുന്നവരെ കമിഷണര്‍മാരാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്; ആര്‍ ടി ഐയുടെ വെളിപ്പെടുത്തല്‍ പ്രധാനമന്ത്രിക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതായി മാറിയപ്പോഴാണ് നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരുന്നതെന്നും ജയറാം രമേശ്
Mar 15, 2023, 11:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) മോദിക്ക് വേണ്ടി ചെണ്ടകൊട്ടുന്നവരെ കമിഷണര്‍മാരാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രടറി ജയറാം രമേശ്. നിയമം ദുര്‍ബലപ്പെടുത്താന്‍ അതിന്റെ വ്യവസ്ഥകള്‍ ഇല്ലാതാക്കാനും പ്രധാനമന്ത്രിയുടെ കീഴിലുള്ള സര്‍കാര്‍ നിരന്തരം ശ്രമങ്ങള്‍ നടത്തിവരികയാണെന്നും അദ്ദേഹം ആരോപിച്ചു. വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നതിന്റെ 18-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
മോദി സര്‍കാരിനെ കുറിച്ച് നിരവധി വിവരങ്ങള്‍ പുറത്തെത്തിച്ചത് കൊണ്ടാണ് വിവരാവകാശ നിയമത്തില്‍ മോദി ഭേദഗതികള്‍ വരുത്തിയത്. നിയമം അതിവേഗം ആര്‍ ഐ പി/ ഓം ശാന്തി പദവിയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം.
ജയറാം രമേശിന്റെ കുറിപ്പ്:
ചരിത്രപ്രധാനമായ വിവരാവകാശ നിയമത്തിന്റെ പതിനെട്ടാം വാര്‍ഷികമാണ് ഇന്ന്. 2014വരെ ഈ നിയമം പല മാറ്റങ്ങള്‍ക്കും കാരണമായതായിരുന്നു. മോദി സര്‍കാര്‍ അധികാരത്തിലെത്തിയ ശേഷം നിയമത്തെ ദുര്‍ബലപ്പെടുത്താനും അതിന്റെ വ്യവസ്ഥകള്‍ ഇല്ലായ്മ ചെയ്യാനും, മോദിക്ക് വേണ്ടി ചെണ്ടകൊട്ടുന്നവരെ കമിഷണര്‍മാരാക്കാനുമുള്ള ശ്രമങ്ങള്‍ നിരന്തരം നടന്നുവരികയാണ്.
ആര്‍ടിഐയുടെ വെളിപ്പെടുത്തല്‍ പ്രധാനമന്ത്രിക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതായി മാറിയപ്പോഴാണ് അദ്ദേഹം നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരുന്നത്. ഈ ഭേദഗതികളില്‍ ചിലതിനെ വെല്ലുവിളിച്ച് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ആര്‍ടിഐ ഇപ്പോള്‍ ആര്‍ഐപി/ ഓം ശാന്തി പദവിയിലേക്ക് അതിവേഗം നീങ്ങുന്നതിനാല്‍ ഹരജി പെട്ടെന്ന് കേള്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് - എന്നും അദ്ദേഹം കുറിച്ചു.

Keywords: RTI fast moving onto 'RIP/Om Shanti' status under Modi government: Jairam Ramesh, New Delhi, News, Politics, Jairam Ramesh, Criticism, Prime Minister, Narendra Modi, Social Media, Supreme Court, Petition, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.