SWISS-TOWER 24/07/2023

ബേദി വലിയൊരു തെറ്റായിരുന്നെന്ന് ആര്‍ എസ് എസ്

 


ADVERTISEMENT

ന്യൂഡല്‍ഹി:  (www.kvartha.com 17/02/2015) ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കിരണ്‍ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ വിമര്‍ശനവുമായി ആര്‍ എസ് എസിന്റെ പത്രമായ പാഞ്ചജന്യയുടെ മുഖപ്രസംഗം. പാഞ്ചജന്യയുടെ പുതിയ ലക്കമാണ് ബിജെപിയെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ബേദി വലിയൊരു തെറ്റായിരുന്നെന്ന് ആര്‍ എസ് എസ്
കിരണ്‍ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ പാര്‍ടിക്കകത്തെ സജീവപ്രവര്‍ത്തകരെ അവഗണിക്കുകയാണ് ബിജെപി ചെയ്തതെന്ന് പാഞ്ചജന്യ കുറ്റപ്പെടുത്തുന്നു. ' അകാംങ്കാഷാവോണ്‍ കി ഉഡാന്‍'(അഭിലാഷത്തിന്റെ ആകാശയാത്ര), 'വാഡേ, സവാല്‍, കേജ്രിവാള്‍'(വാഗ്ദാനങ്ങള്‍, ചോദ്യങ്ങള്‍, കേജ്രിവാള്‍) എന്നീ രണ്ടു ഭാഗങ്ങളിലായി എഴുതപ്പെട്ട കവര്‍ സ്റ്റോറി എന്തുകൊണ്ട് ബിജെപിക്ക് ഡല്‍ഹി നഷ്ടമായി, കിരണ്‍ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയ നടപടി ശരിയോ? ഹര്‍ഷവര്‍ധന്‍ അടക്കമുള്ളവരെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരുന്നെങ്കില്‍ ഫലം വിപരിതമാകുമായിരുന്നോ എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. എന്തുകൊണ്ട് ബിജെപി പരാജയത്തെക്കുറിച്ച് പൊതുജനങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല എന്നും മുഖപ്രസംഗം ചോദിക്കുന്നു

ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായ ആസൂത്രണത്തിലെ കുറവും സംഘാടനത്തിലെ പോരായ്മകളും പ്രവര്‍ത്തകരെ ഏകോപിക്കുന്നതിലുള്ള വീഴ്ചയും പാര്‍ടിയെ വിപരിതമായ ബാധിച്ചെന്നും മനോജ് വര്‍മ എഴുതിയ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. മോഡി തരംഗത്തെ മാത്രം ആശ്രയിച്ചതും മോഡിയുടെ നേട്ടങ്ങളെ വേണ്ടവിധത്തില്‍ ജനങ്ങളിലെത്തിക്കാന്‍ സാധിക്കാതെ വന്നതും തെരഞ്ഞെടുപ്പിലെ മറ്റ് പോരായ്മകളായി കവര്‍ സ്‌റ്റോറി വിലയിരുത്തുന്നു
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia