18 വര്‍ഷം നീണ്ട നി­യമ പോ­രാ­ട്ടത്തി­നൊ­ടു­വില്‍ 9 രൂ­പ ല­ഭിച്ചു

 


18 വര്‍ഷം നീണ്ട നി­യമ പോ­രാ­ട്ടത്തി­നൊ­ടു­വില്‍ 9 രൂ­പ ല­ഭിച്ചു
മും­ബൈ: 18 വര്‍ഷം നീണ്ട നി­യമ പോ­രാ­ട്ടത്തി­നൊ­ടു­വില്‍ ഒമ്പത് രൂ­പ ല­ഭിച്ചു. മു­ബൈ­യി­ലെ അ­ഭി­ഭാ­ഷ­കനായ സഞ്ജയ് കോത്താ­രി­ക്കാ­ണ് 18 വര്‍­ഷ­ത്തി­ന് ശേ­ഷം ഒമ്പ­ത് രൂ­പ ല­ഭിച്ച­ത്. സര്‍ക്കാര്‍ ഉടമസ്ഥതയി­ലു­ള്ള എം­ടിഎന്‍ എ­ലി­ന്റെ അനീതിയ്‌ക്കെതിരെയാ­ണ് സ­ഞ്ജ­യ് പോരാടി­യത്.

1994 ല്‍ അധിക സര്‍വീ­സ് നി­കുതി എന്ന പേരില്‍ ഉപയോക്താക്കളില്‍ നിന്ന് എംടിഎന്‍എല്‍ ഒമ്പത് രൂപ ഈടാക്കിയിരുന്നു. ഇതിനെതിരേ സഞ്ജയ് ആദ്യം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍­കു­ക­യാ­യി­രുന്നു. പിന്നീട് സുപ്രീംകോ­ട­തി­യേയും സ­മീ­പിച്ചു. 18 വര്‍ഷത്തിന് ശേഷം എംടിഎന്‍എല്‍ അധികമാ­യി വാ­ങ്ങിയ 9 രൂ­പ തി­രിച്ചു നല്‍കി. ക­ഴി­ഞ്ഞ ദിവ­സം സ­ഞ്­ജ­യ്ക്ക്  ഒമ്പത്   രൂപയുടെ ചെക്ക് ല­ഭിച്ചു.

1994 ­ല്‍ എംടിഎന്‍എല്‍ 1.8 ലക്ഷം ആളുകളില്‍ നിന്ന് ഒമ്പത് രൂപ വീതം ഈടാക്കിയിരുന്നു. വിവരാവകാശ നിയമപ്രകാ­രം സ­ഞ്ജ­യ് നല്‍കി­യ അ­പേ­ക്ഷ­യില്‍ അ­ധി­കൃ­തര്‍ ഇ­ക്കാര്യം അ­റി­യി­ച്ചി­രുന്നു. 1.8 ലക്ഷം പേര്‍ക്കും ഇതു മടക്കി ലഭിക്കാനുള്ള നിയമപോരാ­ട്ട­ത്തി­ന് ഒ­രു­ങ്ങു­ക­യാ­ണ് സ­ഞ്­ജയ്. മുബൈ ഹൈക്കോടതിയില്‍ സ­ഞ്ജ­യ് ഇ­തിനകം ഹര്‍ജി നല്‍­കി­യി­രുന്നു.

Keywords:  Mumbai, Goverment, Application, High Court, National, MTNL, Service Tax, Coin
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia