ബാങ്കിനരികില്‍ നിര്‍ത്തിയ വാനില്‍ നിന്നും 50 ലക്ഷവുമായി കടന്ന 21കാരന്‍ പിടിയില്‍

 


ദോദ ബല്ലാപുര: (www.kvartha.com 31.10.2015) ദോദബല്ലാപുരയില്‍ ബാങ്കിനരികില്‍ നിര്‍ത്തിയ വാനില്‍ നിന്നും 50 ലക്ഷവുമായി കടന്ന 21കാരന്‍ പിടിയില്‍. ഒക്ടോബര്‍ 21 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബ്രിംഗ്‌സ് ആര്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ ജൂനിയര്‍ സൂപ്പര്‍ വൈസറായ 21 കാരനായ ജഗദീഷാണ് പണവുമായി കടന്നത്. ഉള്‍സൂര്‍ പോലീസ് സംഘമാണ് ജഗദീഷിനെ പിടികൂടിയത്.

ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ 49 ലക്ഷം രൂപ അടങ്ങുന്ന ബ്രീഫ്‌കെയ്‌സ് കണ്ടെടുത്തു. ഇയാള്‍ വ്യാജ പേരും മേല്‍വിവാസവും നല്‍കിയാണ് സൂപ്പര്‍വൈസര്‍ ജോലി കരസ്ഥമാക്കിയത്. ഇയാളെ കമ്പനിയില്‍ നിയമിച്ചതില്‍ അശ്രദ്ധ സംഭവിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രതാപ് റെഡി പറഞ്ഞു. ജഗദീഷ് കമ്പനിയില്‍ ജോലിക്ക് അപേക്ഷിച്ചത് മഹേഷ് എന്ന പേരിലായിരുന്നു. ഇത് എച്ച് ആര്‍ വിഭാഗത്തിലെ ജീവനക്കാരന്റെ പേരായിരുന്നു. പിന്നീട് ജഗദീഷിന് ഈ കമ്പനിയില്‍ ജൂനിയര്‍ സൂപ്പര്‍വൈസറായി ജോലി ലഭിക്കുകയും ചെയ്തു.

പണം മോഷണം പോയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജഗദീഷ്
കമ്പനിയില്‍ നല്‍കിയത് വ്യാജ മേല്‍വിലാസമാണെന്നറിയുന്നത്. ജഗദീഷ് കമ്പനിക്ക് നല്‍കിയത് മഹേഷിന്റെ പേരും ഫോട്ടോയും നമ്പറും ആയിരുന്നു. ജോലി ചെയ്യുന്നതിനിടെ പണവുമായി വന്ന വാന്‍ കാണാനിടയായ ജഗദീഷ് വാനില്‍ നിന്ന് സൂപ്പര്‍വൈസര്‍ പുറത്തിറങ്ങിയ അവസരത്തില്‍ പണവുമായി മുങ്ങുകയായിരുന്നു.

തിരികെ എത്തിയ സൂപ്പര്‍ വൈസര്‍ പണം കാണാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സമീപത്തെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്. ജഗദീഷിന്റെ ഫോണ്‍കോളുകളും അന്വേഷണത്തിന് സഹായിച്ചു. മോഷ്ടിച്ച പണം ഉപയോഗിച്ച് ജഗദീഷ് ബൈക്ക് വാങ്ങിയിരുന്നു. തനിക്ക് നല്ല ജോലിയാണെന്നും ഉയര്‍ന്ന ശബളമാണ് ലഭിക്കുന്നതെന്നും ഇയാള്‍ രക്ഷിതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.

ബാങ്കിനരികില്‍ നിര്‍ത്തിയ വാനില്‍ നിന്നും 50 ലക്ഷവുമായി കടന്ന 21കാരന്‍ പിടിയില്‍


Also Read:
വോര്‍ക്കാടിയില്‍ തന്നെ അക്രമിക്കാന്‍ യു ഡി ഫ് ശ്രമിച്ചെന്ന് എം പി; ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി
Keywords:  Rs. 50 lakh theft: police get CCTV grab of suspect, Arrest, Parents, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia