മണപ്പുറം ഗോള്‍ഡ് ലോണിന്റെ മഹാരാഷ്ട്രാശാഖയില്‍ ജീവനക്കാരെ കെട്ടിയിട്ട് വന്‍ മോഷണം

 


നാസിക്:  മണപ്പുറം ഗോള്‍ഡ് ലോണിന്റെ  മഹാരാഷ്ട്രയിലെ നാസിക്കിലുളള ഓഫീസില്‍ വന്‍ കവര്‍ച്ച. 15 കിലോ സ്വര്‍ണവും മൂന്നു ലക്ഷം രൂപയും മോഷണം പോയി. ആയുധങ്ങളുമായി പോലീസ് യൂണിഫോമില്‍  ഓഫീസിലെത്തിയ അഞ്ചുപേര്‍ ജീവനക്കാരെ തോക്കുകൊണ്ട് ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയത്. ചൊവ്വാഴ്ച  വൈകുന്നേരമാണ് സംഭവം.

കൊള്ളസംഘം  ഓഫീസിലെ സിസിടിവി, ടെലിഫോണ്‍, സൈറന്‍ എന്നിവയുടെ ബന്ധങ്ങള്‍ വിച്‌ഛേദിച്ച്  ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങി  സ്‌ട്രോങ് റൂമില്‍ കടന്ന് പണവും സ്വര്‍ണവും മോഷ്ടിക്കുകയായിരുന്നു.

മണപ്പുറം ഗോള്‍ഡ് ലോണിന്റെ മഹാരാഷ്ട്രാശാഖയില്‍ ജീവനക്കാരെ കെട്ടിയിട്ട് വന്‍ മോഷണംമോഷണത്തിനു ശേഷം ജീവനക്കാരെ സ്‌ട്രോങ് റൂമിലിട്ടു പൂട്ടി ഓഫീസിന്റെ ഷട്ടര്‍  താഴ്ത്തി മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. എന്നാല്‍ പ്രവര്‍ത്തി സമയമായിരുന്നിട്ടും ഓഫീസ് പൂട്ടിക്കിടക്കുന്നതുകണ്ട  കമ്പനി ഇടപാടുകാരും പ്രദേശവാസികളും പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി പത്തുമണിയോടെ പോലീസെത്തി സട്രോങ് റൂം തകര്‍ത്ത് ജീവനക്കാരെ മോചിപ്പിക്കുകയായിരുന്നു.

Also Read:
ക്വട്ടേഷന്‍ സംഘത്തിന്റെ ലക്ഷ്യം ചട്ടഞ്ചാല്‍ പ്രമുഖനെ അപായപ്പെടുത്തിയുള്ള വീടുകവര്‍ച്ച

Keywords:  Rs 3.5 lakh cash and gold looted from Manappuram Gold Loan office in Nashik, Manappuram, Gold Loan, Strong Room, Office, Robbery, Nasik, Police, Mobil Phone, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia