ആന്റണിയുടെ ഭാര്യ വരച്ച ചിത്രം എയര്‍പോര്‍ട്ട് അതോറിറ്റി 28 കോടിക്ക് വാങ്ങി

 


ആന്റണിയുടെ ഭാര്യ വരച്ച ചിത്രം എയര്‍പോര്‍ട്ട് അതോറിറ്റി 28 കോടിക്ക് വാങ്ങി
ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ ഭാര്യ എലിസബത്ത് വരച്ച ചിത്രം 28 കോടി രൂപയ്ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വാങ്ങി. പ്രമുഖ ദൈ്വവാരികയായ ഇന്ത്യാ ടുഡേയാണ് അവരുടെ വെബ്‌സൈറ്റില്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. എട്ട് ചിത്രങ്ങളാണ് എലിസബത്തില്‍ നിന്നും എയര്‍പോര്‍ട്ട് അതോറിറ്റി വിലയ്ക്ക് വാങ്ങിയത്. ചിത്രങ്ങള്‍ രാജ്യത്തെ തിരഞ്ഞെടുത്ത വിമാനത്താവളങ്ങളിലാണ് വെയ്ക്കുക.

 ചിത്രത്തിന്റെ വില സംബന്ധിച്ച വിവരം എയര്‍പോര്‍ട്ട് അതോറിറ്റിയോ, എലിസബത്തോ പുറത്തുവിടാന്‍ തയ്യാറായില്ല. ചിത്രങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി വാങ്ങിയതായി എലിസബത്ത് സ്ഥിരീകരിച്ചതായി ഇന്ത്യാ ടുഡേ വെളിപ്പെടുത്തുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി ഉന്നത വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരത്തിലാണ് 28 കോടി രൂപയ്ക്കാണ് പെയ്ന്റിംഗ് വാങ്ങിയതെന്ന വിവരം ലഭിച്ചത്. ചിത്രങ്ങളില്‍ രണ്ടെണ്ണം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇതിനകം വെച്ചിട്ടുണ്ട്. തിബ് മെഹ്തയുടെ സെലിബ്രേഷനാണ് ഇന്ത്യന്‍ ചിത്രകലയില്‍ 1.5 കോടി രൂപവില നേടുന്ന ആദ്യ ആധുനിക ചിത്രമായി കണക്കാക്കുന്നത്.
 
പെയിന്റിംഗ് വാങ്ങിയവരെക്കുറിച്ചും എത്രരൂപയ്ക്കാണ് പെയിന്റിംഗ് വിറ്റതെന്നതും വിശദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എലിസബത്ത് വ്യക്തമാക്കുന്നു. ചിത്രം നല്‍കിയതുവഴി കിട്ടുന്ന പണം നവൂതന്‍ ചാരിറ്റബിള്‍ ഫണ്ട് വഴി പാവങ്ങളായ ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കുമെന്ന് എലിസബത്ത് പറയുന്നു. ക്യാന്‍സര്‍ സൊസൈറ്റിക്ക് 3.5 ലക്ഷം രൂപയുടെ ചെക്ക് സംഭാവനയായി നല്‍കുന്ന ചിത്രം എലിസബത്ത് ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Keywords:  National, New Delhi, A.K Antony, Wife 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia