SWISS-TOWER 24/07/2023

Raid | വന്‍കിട കല്‍കരി കടത്തുസംഘത്തിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 200 കോടിയുടെ കണക്കില്‍പെടാത്ത തുക കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഛത്തീസ്ഗഡ്: (www.kvartha.com) ഛത്തീസ്ഗഡില്‍ കല്‍കരി ഗതാഗതവും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്ന സംഘത്തിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 200 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി ധനമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Aster mims 04/11/2022

കണക്കില്‍പെടാത്ത 9.5 കോടി രൂപയും 4.5 കോടി രൂപ വിലവരുന്ന ആഭരണങ്ങളുമാണ് പിടിച്ചെടുത്തതെന്ന് പ്രസ്താവനയില്‍ പറയുന്നു. ജൂണ്‍ 30 ന് സംസ്ഥാനത്തെ റായ്പൂര്‍, ഭിലായ്, റായ്ഗഡ്, കോര്‍ബ, ബിലാസ്പൂര്‍, സൂരജ്പൂര്‍ എന്നിവിടങ്ങളിലെ 30 ലധികം സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.

ഛത്തീസ്ഗഡ് സംസ്ഥാനത്തുടനീളമുള്ള കല്‍കരി ഗതാഗതത്തില്‍ അന്യായമായരീതിയില്‍ ശേഖരണം നടത്തുന്നതിലൂടെയാണ് സംഘം കണക്കില്‍പ്പെടാത്ത വരുമാനം ഉണ്ടാക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

അത്തരത്തില്‍ 10,0000 രൂപയിലധികം ശേഖരിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തിയെന്നും ചുരുങ്ങിയ കാലയളവിനുള്ളില്‍ തെറ്റായ വഴിയിലൂടെ 200 കോടി രൂപയാണ് സംഘം സമ്പാദിച്ചതെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

ഒരു മുതിര്‍ന്ന സര്‍കാര്‍ ഉദ്യോഗസ്ഥന്റെ സ്ഥാപനത്തിലും റെയ്ഡ് നടത്തിയിരുന്നുവെന്നും റിപോര്‍ടുണ്ട്.
റെയ്ഡില്‍ നിരവധി രേഖകളും ഡിജിറ്റല്‍ തെളിവുകളും സര്‍കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്.

പിടിച്ചെടുത്ത തെളിവുകള്‍ സൂചിപ്പിക്കുന്നത് സംഘം ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലിയായി നല്‍കിയിട്ടുണ്ട് എന്നാണ്. കല്‍കരി വാഷറികള്‍ വാങ്ങാന്‍ 45 കോടിയും നല്‍കിയിട്ടുണ്ട്. കൂടാതെ, അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിലും സംഘം പണം നല്‍കിയിരുന്നു എന്നതിനും തെളിവ് ലഭിച്ചിട്ടുണ്ട്.

ബിനാമി സ്വഭാവമുള്ള സ്ഥാവര സ്വത്തുക്കള്‍ സമ്പാദിക്കുന്നതിനായി വന്‍തോതില്‍ വെളിപ്പെടുത്താത്ത നിക്ഷേപം നടത്തിയതായി വെളിപ്പെടുത്തുന്ന ധാരാളം വസ്തുവകകളുടെ കരാറുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.

Raid | വന്‍കിട കല്‍കരി കടത്തുസംഘത്തിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 200 കോടിയുടെ കണക്കില്‍പെടാത്ത തുക കണ്ടെത്തി


Keywords: Rs 200 crore black money trail detected in tax raid on big coal transporter in Chhattisgarh, News, Raid, Gold Price, Government-employees, National, Income Tax.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia