Compensation | കര്‍ഷക കുടുംബത്തില്‍നിന്ന് വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് 2ലക്ഷം രൂപ; തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി എച് ഡി കുമാരസ്വാമി

 


ബെംഗ്ലൂര്‍: (www.kvartha.com) കര്‍ഷക കുടുംബത്തില്‍നിന്നു വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ എച് ഡി കുമാരസ്വാമി. കോലാറില്‍ പഞ്ചരത്‌ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Compensation | കര്‍ഷക കുടുംബത്തില്‍നിന്ന് വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് 2ലക്ഷം രൂപ; തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി എച് ഡി കുമാരസ്വാമി

കര്‍ഷകരുടെ മക്കളായത് കൊണ്ട് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ വിസമ്മതിക്കുന്നുവെന്ന് കാട്ടിയുള്ള നിരവധി പരാതികള്‍ തനിക്ക് ലഭിച്ചുവെന്നും ഇത് പരിഹരിക്കുന്നതിനായി തന്റെ സര്‍കാര്‍ അധികാരത്തിലെത്തിയാല്‍ പെണ്‍കുട്ടികള്‍ക്ക് രണ്ട് ലക്ഷം രൂപ അനുവദിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി. ആണ്‍കുട്ടികളുടെ ആത്മാഭിമാനത്തെ സംരക്ഷിക്കുന്നതിനാണ് സര്‍കാര്‍ ഇത്തരമൊരു കൈത്താങ്ങ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മേയ് പത്തിനാണ് കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. 13നു ഫലപ്രഖ്യാപനം നടക്കും. 224 അംഗ നിയമസഭയിലേക്ക് 123 സീറ്റിലെങ്കിലും വിജയിക്കുകയെന്നതാണ് ജനതാദളിന്റെ ലക്ഷ്യം. 93 സ്ഥാനാര്‍ഥികളെയാണ് ഇതുവരെ ജനതാദള്‍ പ്രഖ്യാപിച്ചത്.

Keywords:  Rs 2 lakh to women who marry farmers' sons: Kumaraswamy's poll promise in Karnataka, Bengaluru, News, Karnataka, Election, Politics, Kumaraswamy, Compensation, Marriage, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia