Reward | ഹോക്കി ലോകകപ്പ് കിരീടം ഇന്ത്യ നേടിയാൽ ഓരോ താരത്തിനും ഒരു കോടി രൂപ സമ്മാനമായി നൽകുമെന്ന് ഒഡീഷ മുഖ്യമന്ത്രി; സുസജ്ജമായ ലോകകപ്പ് വില്ലേജ് തുറന്നുകൊടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭുവനേശ്വർ: (www.kvartha.com) ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പുരുഷ ഹോക്കി ലോകകപ്പ് 2023 ജനുവരി 13 ന് ആരംഭിക്കുകയാണ്. അതേസമയം, ഇന്ത്യ കിരീടം നേടിയാൽ ഓരോ താരത്തിനും ഒരു കോടി രൂപ വീതം സമ്മാനത്തുക നൽകുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് പ്രഖ്യാപിച്ചു. പട്നായിക് ദേശീയ ടീമിനെ കാണുകയും അവർക്ക് ലോകകപ്പിന് എല്ലാ ആശംസകളും നേരുകയും ചെയ്തു.

Reward | ഹോക്കി ലോകകപ്പ് കിരീടം ഇന്ത്യ നേടിയാൽ ഓരോ താരത്തിനും ഒരു കോടി രൂപ സമ്മാനമായി നൽകുമെന്ന് ഒഡീഷ മുഖ്യമന്ത്രി; സുസജ്ജമായ ലോകകപ്പ് വില്ലേജ് തുറന്നുകൊടുത്തു

അതിനിടെ, റൂർക്കേലയിലെ ബിർസ മുണ്ട ഹോക്കി സ്റ്റേഡിയത്തിൽ ലോകകപ്പ് വില്ലേജ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഹോക്കി ലോകകപ്പിന്റെ നിലവാരം കണക്കിലെടുത്ത് രൂപകൽപ്പന ചെയ്ത 225 സുസജ്ജമായ മുറികളോടെ ഒമ്പത് മാസം കൊണ്ട് റെക്കോർഡ് സമയത്താണ് ലോകകപ്പ് വില്ലേജ് നിർമിച്ചത്. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളും ഒഫീഷ്യൽസും ലോകകപ്പ് വില്ലേജിൽ തങ്ങും.

ഒഡീഷ കായിക മന്ത്രി തുഷാർകാന്തി ബഹേറ, ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കി, സെക്രട്ടറി വി കെ പാണ്ഡ്യൻ, കായിക സെക്രട്ടറി ആർ വിനിൽ കൃഷ്ണ, എംഡി ഐഡിസിഒ ഭൂപേന്ദ്ര സിംഗ് പൂനിയ, ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോലാനാഥ് സിംഗ് തുടങ്ങിയവ പങ്കെടുത്തു.

ഇത്തവണ കിരീടം ഇന്ത്യൻ ടീം പ്രതീക്ഷിക്കുന്നുണ്ട്. അടുത്തിടെ, 41 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ച് 2020 ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ടീം വെങ്കല മെഡൽ നേടിയിരുന്നു. ലോകകപ്പിൽ സ്പെയിൻ, ഇംഗ്ലണ്ട്, വെയിൽസ് എന്നിവർക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ. ജനുവരി 13ന് സ്‌പെയിനിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം

ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യൻ ടീം രണ്ടാം മത്സരം കളിക്കുന്നത്. തുടർന്ന് ഭുവനേശ്വറിൽ വെയ്ൽസിനെ നേരിടും. നോക്കൗട്ട് സ്റ്റേജ് മത്സരങ്ങൾ ജനുവരി 22, 23 തീയതികളിൽ നടക്കും. ക്വാർട്ടർ ഫൈനൽ ജനുവരി 25 നും സെമി ഫൈനൽ ജനുവരി 27 നും നടക്കും. വെങ്കല മെഡൽ മത്സരവും ഫൈനലും ജനുവരി 29ന് നടക്കും.

Keywords:  India, News, National, Hockey-World-Cup, Odisha, Chief Minister, Reward, Hockey, Winner, 'Rs 1 Crore Reward For Each Player If India Win Hockey World Cup': Naveen Patnaik.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia