Jobs | 10-ാം ക്ലാസ് പാസായവരാണോ? റെയിൽവേയിൽ ജോലിക്ക് അവസരം; 1000 ലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, വിശദാംശങ്ങൾ അറിയാം

 


ന്യൂഡെൽഹി: (www.kvartha.com) സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1016 തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 820 അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, 132 ടെക്‌നീഷ്യൻ, 64 ജൂനിയർ എൻജിനീയർ എന്നീ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. എല്ലാ ഒഴിവുകളും ജനറൽ ഡിപ്പാർട്ട്മെന്റൽ കോമ്പറ്റീറ്റീവ് എക്സാമിനേഷൻ (GDCE) ക്വാട്ടയിൽ നികത്തും.

Jobs | 10-ാം ക്ലാസ് പാസായവരാണോ? റെയിൽവേയിൽ ജോലിക്ക് അവസരം; 1000 ലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, വിശദാംശങ്ങൾ അറിയാം

അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷകന്റെ പ്രായം കുറഞ്ഞത് 18 വയസും പരമാവധി 42 വയസും ആയിരിക്കണം. എഴുത്തുപരീക്ഷയിലൂടെയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. രേഖകൾ പരിശോധിച്ച ശേഷമായിരിക്കും പരീക്ഷയിൽ യോഗ്യത നേടുന്നവരുടെ അന്തിമ തിരഞ്ഞെടുപ്പ്.

ആവശ്യമായ രേഖകൾ

* ആധാർ കാർഡ്
* ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
* പാസ്‌പോർട്ട് സൈസ് ഫോട്ടോ
* മൊബൈൽ നമ്പർ
* ഇമെയിൽ ഐ-ഡി

വിശദമായ അറിയിപ്പ്, വിദ്യാഭ്യാസ യോഗ്യത, തുടങ്ങിയ എല്ലാ വിവരങ്ങളും അറിയാൻ സന്ദർശിക്കുക
https://secr(dot)indianrailways(dot)gov(dot)in/uploads/files/1689744127508-GDCE%202023%20final(dot)pdf

ശമ്പളം

അസിസ്റ്റന്റ് ലോകോ പൈലറ്റും ടെക്നീഷ്യനും - ശമ്പള ലെവൽ 2 പ്രകാരം
ജൂനിയർ എൻജിനീയർ - ശമ്പള ലെവൽ 6 പ്രകാരം.

എങ്ങനെ അപേക്ഷിക്കാം?

* ഔദ്യോഗിക വെബ്സൈറ്റ് www(dot)secr(dot)indianrailways(dot)gov(dot)in സന്ദർശിക്കുക.
* GDCE Notification No. 01/2023 of SECR ൽ 'New Registration' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
* ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് തുടരുക ക്ലിക്ക് ചെയ്യുക.
* വ്യക്തിഗത വിവരങ്ങളും ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും പൂരിപ്പിക്കുക. ആവശ്യമായ വിശദാംശങ്ങൾ സമർപ്പിച്ചാൽ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡി/മൊബൈൽ നമ്പറിൽ ഒരു ഇ-മെയിൽ/എസ്എംഎസ് ലഭിക്കും. നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ/എസ്എംഎസ് ഇൻബോക്സ് തുറന്ന് രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ശ്രദ്ധിക്കുക.
* ഇ-മെയിലിൽ/എസ്എംഎസിൽ അയച്ച രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
നിർദേശങ്ങൾ പാലിച്ച് രജിസ്ട്രേഷൻ പ്രക്രിയ ഘട്ടം ഘട്ടമായി പൂർത്തിയാക്കുക.
* സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
* അപേക്ഷ സമർപ്പിക്കുക.

Keywords: News, National, New Delhi, RRC Recruitment, Online recruitment, Vacancies, Jobs,   RRC Recruitment 2023 for 1016 Assistant Loco Pilot, Technician and JE Posts.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia