Suspended | റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങിയ കുട്ടിയുടെ കഴുത്തില്‍ ബൂടിട്ട കാലുകൊണ്ട് ഞെരുക്കി പൊലീസുകാരന്റെ ക്രൂരത'; വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു
Jul 17, 2023, 22:43 IST
ലക് നൗ: (www.kvartha.com) റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങിയ കുട്ടിയോട് പൊലീസുകാരന്റെ ക്രൂരത. ഉത്തര്‍പ്രദേശ് ബെല്‍ത്തറ റോഡ് റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞദിവസമാണ് മനഃസ്സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. സ്റ്റേഷന്‍ പ്ലാറ്റ് ഫോമിലെ പ്രധാന കവാടത്തിന് സമീപം ഉറങ്ങുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ ബൂടിട്ട(Boot) കാലുകൊണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ഞെരുക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബലീന്ദര്‍ സിങ് എന്നയാളാണ് കുട്ടിയോട് ഈ ക്രൂരത കാട്ടിയതെന്ന് തിരിച്ചറിഞ്ഞതായി റെയില്‍വേ പ്രൊടക്ഷന്‍ ഫോഴ്‌സ് (RPF) നോര്‍ത് ഈസ്റ്റേണ്‍ റെയില്‍വേ വാരണാസി ഡിവിഷന്‍ പിആര്‍ഒ അശോക് കുമാര്‍ അറിയിച്ചു. സംഭവം എപ്പോഴാണ് നടന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബലീന്ദര്‍ സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തതായി ആര്‍പിഎഫ് അസംഗഢ് ഇന്‍ചാര്‍ജ് രമേഷ് ചന്ദ്ര മീണ അറിയിച്ചു.
സംഭവത്തിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബലീന്ദര്‍ സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തതായി ആര്‍പിഎഫ് അസംഗഢ് ഇന്‍ചാര്‍ജ് രമേഷ് ചന്ദ്ര മീണ അറിയിച്ചു.
Keywords: RPF cop suspended for Attacking minor at railway station in Uttar Pradesh, UP, News, RPF Cop Suspended, Railway Station, Social Media, Probe, RPF, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.