Controversy | കമല്‍നാഥ് മുറിച്ച ജന്മദിന കേകിനെ ചൊല്ലി വിവാദം; ക്ഷേത്രത്തിന്റെ ആകൃതിയിലുള്ള ഭക്ഷണ സാധനത്തിന് മുകളില്‍ ഹനുമാന്‍ രൂപം ഉണ്ടായിരുന്നുവെന്നും ഇത് മതനിന്ദയെന്നും ബിജെപി

 


ഭോപാല്‍: (www.kvartha.com) മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് മുറിച്ച ജന്മദിന കേകിനെ ചൊല്ലി വിവാദം പുകയുന്നു. ക്ഷേത്രത്തിന്റെ ആകൃതിയിലുള്ള കേകിനു മുകളില്‍ ഹനുമാന്‍ രൂപം ഉണ്ടായിരുന്നതാണ് വിവാദത്തിന് കാരണമായത്. ഇതു മതനിന്ദയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.

Controversy | കമല്‍നാഥ് മുറിച്ച ജന്മദിന കേകിനെ ചൊല്ലി വിവാദം; ക്ഷേത്രത്തിന്റെ ആകൃതിയിലുള്ള ഭക്ഷണ സാധനത്തിന് മുകളില്‍ ഹനുമാന്‍ രൂപം ഉണ്ടായിരുന്നുവെന്നും ഇത് മതനിന്ദയെന്നും ബിജെപി

ചൊവ്വാഴ്ച വൈകിട്ട് ചിന്ദ് വാരയിലെ കമല്‍നാഥിന്റെ വസതിയിലായിരുന്നു ജന്മദിനാഘോഷം. കമല്‍നാഥിന്റെ ജന്മദിനം മുന്‍കൂട്ടി ആഘോഷിക്കാന്‍ ആഗ്രഹിച്ച ചിന്ദ് വാരയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അനുയായികളാണ് കേക് കൊണ്ടുവന്നത്. കമല്‍നാഥ് നിര്‍മിച്ച 121 അടി ഹനുമാന്‍ മന്ദിറിന്റെ ആകൃതിയിലുള്ളതാണ് കേകെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

മതചിഹ്നങ്ങളുള്ള കേക് മുറിച്ച് കമല്‍നാഥ് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാനും രംഗത്തെത്തി.

'കോണ്‍ഗ്രസിന് ദൈവത്തോട് ഭക്തി ഇല്ല. കേകില്‍ ഹനുമാന്റെ ഛായാചിത്രം ഉണ്ടാക്കി മുറിക്കുന്നത് ഹിന്ദുമതത്തിനും സനാതന പാരമ്പര്യത്തിനും അപമാനമാണ്. സമൂഹം ഇത് അംഗീകരിക്കില്ല. കമല്‍നാഥും അദ്ദേഹത്തിന്റെ പാര്‍ടിയും വ്യാജ ഭക്തരാണ്. അവര്‍ക്ക് ദൈവവുമായി യാതൊരു ബന്ധവുമില്ല. ഒരിക്കല്‍ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ത്ത അതേ പാര്‍ടിയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. അത് തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിക്കുന്നുവെന്ന് മനസ്സിലാക്കിയ അദ്ദേഹം ഹനുമാന്‍ ഭക്തനായി മാറി' എന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

Keywords: Row Over Kamal Nath Cutting Temple-Shaped Cake With Pic Of Lord Hanuman, Madhya pradesh, News, Controversy, Birthday Celebration, Allegation, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia